Connect with us

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

Malayalam

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹായിയായാണ് സിനിമ ലോകത്തേയ്ക് കടന്നു വന്നത്. ദേശാടനം, കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങളില്‍ സംഗീത സഹായിയായി പ്രവര്‍ത്തിച്ചു. കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. നെല്ലുപായ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ആ സിനിമയിലെ എല്ലാ പാട്ടുകളും ചെയ്തത്.

ആദ്യമായി ചെയ്ത പാട്ടു കരിനീല കണ്ണഴകി എന്നെ പാട്ടായിരുന്നു.എന്ന് വരും നീ, പൂ പറിക്കാന്‍ പോരുമോ , ഇനിയൊരു ജന്മമുണ്ടെങ്കില്‍ തുടങ്ങി അതിലെ പാട്ടുകള്‍ എല്ലാം വളരെ മികച്ചവയിരുന്നു.ഈ സിനിമയിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

ഇനിയൊരു ജന്മമുണ്ടെല്‍ എന്ന പാട്ടു പാടി കഴിഞ്ഞതിനു ശേഷം എന്തിനു കുറെ പാട്ടുകള്‍ ചെയ്യുന്നു ഇത് പോലെ കുറച്ചു പാട്ടുകള്‍ ചെയ്താല്‍ പോരെ എന്ന ദാസേട്ടന്റെ വാക്കുകള്‍ തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിന് കിട്ടിയ വലിയ അംഗീകരമാണ്. പിന്നീട് അദ്ദേഹം ചെയ്ത സിനിമ ജയരാജ് തന്നെ സംവിധാനം ചെയ്ത തിളക്കമായിരുന്നു.

ആ സിനിമയുടെ വന്‍ വിജയത്തിന് പിന്നില്‍ അതിലെ പാട്ടുകള്‍ക് വലിയൊരു പങ്കുണ്ടായിരുന്നു.സാറെ സാറെ സാമ്പാറേ എന്ന് തുടങ്ങുന്ന പാട്ടിനു ആ കാലത് ഒരുപാട് വിമര്‍ശനങ്ങള്‍ പോലും ഏല്‍ക്കേണ്ടി വന്നിരുന്നു.ഇതിലെ തന്നെ എനിക്കൊരു പെണ്ണുണ്ട് , നീ ഒരു പുഴയായി തഴുകുമ്പോള്‍ എന്ന്ട തുടങ്ങുന്ന പ്രണയ ഗാനങ്ങള്‍ ഇന്നും പലരുടെയും ഫേവറേറ്റ് പാട്ടുകളാണ്. പിന്നീട് ദൈവനാമത്തില്‍, നീലാംബരി, സൗമ്യം, അന്നൊരിക്കല്‍, ഏകാന്തം, മധ്യ വേനല്‍, ഓര്‍മ്മ മാത്രം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.

More in Malayalam

Trending

Recent

To Top