ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു, ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്… വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ; പത്താം വിവാഹവാര്‍ഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടന് ദുല്‍ഖര്‍ സല്മാന്

പത്താം വിവാഹവാര്‍ഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടന് ദുല്‍ഖര്‍ സല്മാന്. ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കല്പിച്ചാണ് ദുല്‍ഖറിന്റെ കുറിപ്പ്.
”ഒരുമിച്ച് ഒരു പതിറ്റാണ്ട്. ഇരുപതുകളിലെന്നോ തുടങ്ങിയ യാത്ര, ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രം. പലപ്പോഴും എതിരെ വരുന്ന തിരമാലകളെയും കാറ്റിനേയും നേരിട്ട് ആടിയുലയുമ്പോള്‍ പരസ്പരം മുറുകെ പിടിച്ച്, മഹാശാന്തതയിലും സെന്‍ കണ്ടെത്തി. ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ.
ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്. ഇനിയും നീളമേറിയ യാത്ര മുന്നിലുണ്ട്. നമ്മുടെ മാലാഖയുമൊത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായി, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച, എന്നെന്നേക്കും ഒന്നിച്ച്….” എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
2011 ഡിസംബര്‍ 22ന് ആയിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്. 2017 മേയ് അഞ്ചാം തീയതിയാണ് ദുഖറിന്റെ മകൾ മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....