Social Media
പൃഥ്വിരാജിനെ ഇടിച്ചിട്ട് കൊണ്ട് നസ്റിയ മാധ്യമങ്ങള്‍ക്ക് മുന്നിൽ; പറഞ്ഞത് കേട്ടോ! വീഡിയോ വൈറൽ
പൃഥ്വിരാജിനെ ഇടിച്ചിട്ട് കൊണ്ട് നസ്റിയ മാധ്യമങ്ങള്‍ക്ക് മുന്നിൽ; പറഞ്ഞത് കേട്ടോ! വീഡിയോ വൈറൽ
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ’83’ ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോൺ ആണ്.
ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. രണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് സിനിമ കണ്ടിറങ്ങിയ പൃഥ്വിരാജ് പ്രതികരിക്കുന്നത്. ”സിനിമ കണ്ടിറങ്ങിയതേ ഒള്ളൂ. വളരെ നല്ലസിനിമ. സിനിമാ ആസ്വാദകര്‍ക്ക് മികച്ച കലാസൃഷ്ടി കണ്ടതിന്റെ അനുഭവം കിട്ടും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകും.. സിനിമയും ക്രിക്കറ്റും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം തിയേറ്ററുകളില്‍ തന്നെ കാണണം. ഞാന്‍ അങ്ങനെയൊരാളാണ്. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു” എന്ന് പൃഥ്വിരാജ് പറഞ്ഞു. തിരിഞ്ഞു നടന്ന പൃഥ്വിരാജിനെ തള്ളിക്കൊണ്ട് വന്ന് നസ്റിയയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
പൃഥ്വിരാജ് പ്രസന്റ് ചെയ്യുന്ന സിനിമയാണ്, ദയവ് ചെയ്ത് എല്ലാവരും കണ്ട് അഭിപ്രായം പറയണം എന്ന് നസ്റിയ പറഞ്ഞു. എന്നാല്‍ ചിത്രത്തെ കുറിച്ച് നസ്‌റിയ കൂടുതല്‍ പ്രതികരിച്ചില്ല. സാനിയ അയ്യപ്പന്‍, വിജയ് ബാബു, അമല പോള്‍ എന്നിവരും സിനിമ കാണാനെത്തി.
ക്രിക്കറ്റ് ഫാന്‍ അല്ലായിരുന്നിട്ടും 83 കണ്ടപ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കുന്ന അവസ്ഥയായിരുന്നു. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് ജീവിക്കുകയായിരുന്നു. അന്നത്തെ പല സംഭവങ്ങളും യഥാര്‍ത്ഥത്തില്‍ സിനിമയില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സാനിയ അയ്യപ്പന്‍ പ്രതികരിച്ചത്. 83 വേള്‍ഡ് കപ്പ് കാണുന്ന സമയത്ത് താന്‍ ചെറിയ കുട്ടിയായിരുന്നു. ഇപ്പോള്‍ അത് വീണ്ടും കണ്ട അനുഭവമാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്. വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച സിനിമയാണ്. കബിര്‍ ദേവിനും ടീമിനും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച് രണ്‍വീര്‍ സിംഗിന്. വളരെ മികച്ച സിനിമയാണ്, എല്ലാവരും കാണണം എന്ന് അമല പോള്‍ പറഞ്ഞു.
