
Bollywood
ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തിയത്; അവതാരകനോട് കയർത്ത് ഷാരൂഖ്
ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തിയത്; അവതാരകനോട് കയർത്ത് ഷാരൂഖ്
Published on

സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഷാരൂഖ് ഖാൻ. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. തമാശകളെ അതിന്റേതായ രീതിയില്‍ തന്നെ എടുക്കുന്ന ബോളിവുഡ് താരമാണ് കിംഗ് ഖാന്. എന്നാല്‍ അദ്ദേഹം തന്നെ നിയന്ത്രണം വിട്ട് ഒരു അവതാരകനെ മര്‍ദ്ദിച്ച കഥയും പ്രശസ്തമാണ്. ഈജീപ്ത്യന്‍ കോമേഡിയന്‍ റമീസ് ഗലാല്‍ അവതരിപ്പിക്കുന്ന റമീസ് അണ്ടര്‍ഗ്രൗണ്ട് എന്ന പ്രാങ്ക് ഷോയിലായിരുന്നു ആ സംഭവം.
താരങ്ങളെ പറ്റിക്കുന്നാണ് ഈ പരിപാടിയുടെ പ്രത്യേകത. നിഷാന്‍ എന്ന അവതാരകനുമായുള്ള അഭിമുഖം എന്ന രീതിയിലായിരുന്നു ഇതിന്റെ തുടക്കം. പിന്നാലെ ഇരുവരും ദുബായിയിലെ മണല്‍ക്കൂനകളിലൂടെ യാത്ര ചെയ്യുകയാണ്. പൊടുന്നനെ തനിക്ക് വഴി തെറ്റിയതായി ഡ്രൈവര്‍ അറിയിക്കുന്നു.
വണ്ടി മണലില്‍ പൂണ്ടു പോവുകയും ചെയ്യുന്നു. ഇതോടെ ആശങ്കയിലായ ഷാരൂഖ് വണ്ടി പുറത്ത് കൊണ്ട് വരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് റമീസ് വേഷം മാറി കൊമോഡോ ഡ്രാഗണ്‍ ആയി എത്തി എല്ലാവരേയും പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ റമീന്‍ കോസ്റ്റിയൂം ഊരുകയും എല്ലാമൊരു തമാശ മാത്രമായിരുന്നുവെന്ന് അറിയിക്കുകയുമായിരുന്നു. പക്ഷെ അപ്പോഴേക്കും ഷാരൂഖിന് ദേഷ്യം പിടിച്ചിരുന്നു. അവതാരകനോട് ഷാരൂഖ് കയര്‍ത്ത് സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനാണോ നീ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തിയത് എന്ന് ചോദിച്ചായിരുന്നു തല്ല്.
ഇടപെടാന്‍ ശ്രമിച്ച റമീസ് ഷാരൂഖിനോട് മാപ്പ് ചോദിക്കുകയും കാലില്‍ തൊട്ട് ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ദേഷ്യം തീരാതെ ഷാരൂഖ് റമീസിനെ മണലിലിട്ട് മൂടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ കുറച്ച് കഴിഞ്ഞതും ഷാരൂഖ് ഖാന് റമീസിനൊപ്പമുള്ള തന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ എല്ലാം ഷാരൂഖ് അറിഞ്ഞു കൊണ്ട് നടത്തിയ തമാശയാണെന്ന വിവരം പുറത്താവുകയായിരുന്നു. പിന്നീട് ഷോയുടെ ഭാഗമാകാന്‍ ഷാരൂഖിന് രണ്ട് കോടി പ്രതിഫലം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...