Connect with us

ഹര്‍നാസിന്റെ ഒരു പുതിയ യാത്രയുടെ തുടക്കമാണ്… അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്; അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര

Bollywood

ഹര്‍നാസിന്റെ ഒരു പുതിയ യാത്രയുടെ തുടക്കമാണ്… അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്; അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര

ഹര്‍നാസിന്റെ ഒരു പുതിയ യാത്രയുടെ തുടക്കമാണ്… അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്; അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര

2021 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവിന് അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര. ‘ഈ വാര്‍ത്ത കേട്ടു വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. 2021 വിശ്വ സുന്ദരിയായതിന് പിന്നാലെ ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ മട്രിക്സ് റിസറക്ഷന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലായില്‍ ഹര്‍നാസ് സന്ധു വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയതിന് പറ്റിയുള്ള ചോദ്യത്തിലാണ് ഹര്‍നാസിനെ പ്രശംസിച്ച് പ്രിയങ്ക സംസാരിച്ചത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാർ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവിൽ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹർനാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു. 21 വർഷത്തിനു ശേഷമാണ് ഹർന്നാസിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. ഇസ്രായേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ഹർനാസ് വിജയകിരീടം ചൂടിയത്. ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയും മൂന്നാം സ്ഥാനം നേടിയ പരാഗ്വേയുടെ നാദിയ ഫെരേരയേയും പിന്തള്ളിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരി പട്ടം നേടിയത്.

ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു വിശ്വസുന്ദരീ പട്ടം എത്തിയത്.

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടര്‍ന്നാണ് മോഡലും നടിയുമായ ഹർനാസ് വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചണ്‍ഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.

More in Bollywood

Trending

Recent

To Top