സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു. സുസ്മിത തന്നെയാണ് റോഹ്‌മാന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
”സുഹൃത്തുക്കളായിട്ട് ആയിരുന്നു ഞങ്ങളുടെ തുടക്കം, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു!! എന്നാല്‍ ആ ബന്ധം അവസാനിച്ചു… സ്‌നേഹം തുടരുന്നു” എന്നാണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍ വേണ്ട, ഓര്‍മ്മകല്‍, നന്ദി, സ്‌നേഹം, സൗഹൃദം എന്നീ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.
2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പമായിരുന്നു റോഹ്‌മാന്‍ വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. വര്‍ക്കൗട്ടും ജീവിതശൈലിയിലെ മാറ്റങ്ങളുമൊക്കയായി താരകുടുംബം സന്തുഷ്ടമായി കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സുസ്മിത റോഹ്‌മാനൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ല.
ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതും നിര്‍ത്തിയിരുന്നു. സൂപ്പര്‍ നായികയായിട്ടും വര്‍ഷങ്ങളോളം സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് റോഹ്‌മാന്‍ വരികയായിരുന്നു. കാമുകനുമായുള്ള പ്രായ വ്യത്യാസത്തിന്റെ പേരില്‍ നടി നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വന്നിരുന്നു.
തന്റെ പിന്നാലെ ബോളിവുഡിലെ ഒരു നടനുണ്ടെന്നും ഇദ്ദേഹവും നടിയായ ഭാര്യയും ചേര്‍ന്ന് തന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയാണെന്നും കുറച്ച് ദിവസം മുമ്പാണ്...
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്.തീവണ്ടി എന്ന സിനിമയിലൂടെ മികച്ച തുടക്കം കുറിച്ച സംയുക്തയ്ക്ക്...
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്. ബോളിവുഡിന്റെ തിരിച്ചു വരവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ്...