എന്നെ കുറിച്ചോര്‍ത്ത് വീട്ടുകാര്‍ക്ക് പേടിയുണ്ട്, കള്ളം പറയേണ്ടി വന്നാല്‍ പാറയില്‍ നിന്നും എടുത്തു ചാടും: പാര്‍വ്വതി

തന്നെ കുറിച്ചോര്‍ത്ത് വീട്ടുകാര്‍ക്ക് പേടിയുണ്ടെന്ന് പാര്‍വ്വതി. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന ആക്രമങ്ങളെ കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പേടിയുണ്ടെന്ന് പാര്‍വ്വതി. തന്റെ മനസാക്ഷിയോട് കള്ളം പറയേണ്ട അവസ്ഥ വന്നാല്‍ അതിന് പകരം താന്‍ വേണമെങ്കില്‍ ഒരു പാറയില്‍ നിന്നും എടുത്തു ചാടുമെന്നും അത്രയും സത്യസന്ധമാണ് തന്റെ മനസാക്ഷിയെന്നും താരം പറയുന്നു.

സത്യം മൂടിവെയ്ക്കാനും കണ്ടില്ലെന്ന് നടിക്കാനും തനിക്കാകില്ലെന്ന് തന്നെ അറിയുന്നവര്‍ക്കറിയാം. അതൊരു കെമിക്കല്‍ റിയാക്ഷന് പോലെയാണ്. മറ്റൊരു തരത്തിലാകാന്‍ തനിക്കറിയില്ല. ഇങ്ങനയെ പറ്റൂ. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നത്ര തന്നെ പ്രധാനമാണ് തനിക്ക് സത്യം പറയുക എന്നതെന്നും പാര്‍വ്വതി പറയുന്നു.

എന്നെ രാത്രി കിടന്നുറങ്ങാന്‍ സഹായിക്കുന്നതെന്തോ അതാണ് താന്‍ തിരഞ്ഞെടുക്കുക. എന്റെ എല്ലാ തീരുമാനങ്ങളും അതിനനുസരിച്ചാണ്. താനിപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല. മറ്റുള്ളവര്‍ക്കും വരുന്ന തലമുറയ്ക്കും കൂടിവേണ്ടിയാണെന്നും താരം പറയുന്നു.

കൂടുതല്‍ വായിക്കുവാന്‍-
17 സീനുകളിൽ സെൻസർ ബോർഡ് കത്രിക വച്ചിട്ടും കാത്തിരുപ്പുകൾ വെറുതെയാക്കാതെ വിശ്വരൂപം 2 !!!
Parvathy about her honesty