സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ടിആർപി റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ സിനിമാ താരങ്ങൾ മുതൽ നിരവധിപേർ അഭിനയിക്കുന്നുണ്ട്. മീര വാസുദേവും കൃഷ്ണകുമാര്‍ മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പരമ്പരയിൽ ഇവരെ കൂടാതെ ഒട്ടനവധി അഭിനേതാക്കളുണ്ട്. മീര അവതരിപ്പിക്കുന്ന സുമിത്രയുടേയും കൃഷ്ണകുമാര്‍ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് എന്ന കഥാപാത്രത്തിന്റേയും മരുമകളയായി വേഷം ഇടുന്ന ആതിര മാധവും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ആതിര സീരിയലിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത പുറം ലോകം അറിഞ്ഞത്. ആതിരയ്ക്ക് പകരം ആരായിരിക്കും വരുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ സീരിയൽ ആരാധകരും. ഇതിനിടയില്‍ ഒരു നടി കുടുംബവിളക്കിലേക്ക് എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
വളരെ കാലമായി കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു ആതിര മാധവ്. ഡോക്ടര്‍ അനന്യയായി വന്ന് എല്ലാവരുടെയും സ്നേഹം നേടി എടുത്ത ആതിര ഗര്‍ഭിണിയാണെന്ന വാർത്ത കഴിഞ്ഞ മാസമാണ് പുറംലോകത്തെ അറിയിച്ചത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം താന്‍ ഗര്‍ഭിണിയാണെന്ന കാര്യം കൂടി ആതിര എല്ലാവരോടും പങ്കുവെച്ചു. ഇതോടെ ഇനിയും നടി അഭിനയത്തില്‍ തുടരുമോ എന്ന ചോദ്യം ഉയര്‍ന്നു വന്നു. ഒടുവില്‍ താനിനി ഉണ്ടാവില്ലെന്ന് അറിയിച്ച് കൊണ്ട് താരം തന്നെ എത്തിയിരുന്നു.
ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് എത്തിയതേ ഉള്ളു. എന്നാലും സീരിയലുമായി മുന്നോട്ട് പോവാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് നടി പറയുന്നത്. ഇത്രയും കാലം സഹിച്ച് നിന്നെങ്കിലും മുന്നോട്ട് വലിയ പ്രശ്നങ്ങള്‍ വരുന്നത് കൊണ്ട് തത്കാലം അഭിനയത്തില്‍ നിന്നും മാറുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് ആതിര ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇനി തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ബാക്കി എല്ലാം കുഞ്ഞ് ജനിച്ചതിന് ശേഷമേ തീരുമാനിക്കുകയുള്ളു എന്നും അറിയിച്ചു.
അതേ സമയം ആതിരയുടെ കഥാപാത്രത്തിന വളരെ പ്രധാന്യം ഉള്ളതിനാല്‍ ആതിരയ്ക്ക് പകരം ആര് വരുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആതിരയുടെ ഉറ്റസുഹൃത്തും നടിയുമായ ഡയാന ഹമീദിന്റെ പേരാണ് ഈ റോളിലേക്ക് പലരും നിര്‍ദ്ദേശിക്കുന്നത്. താന്‍ സീരിയലിലേക്ക് വരുന്നതിന് കാരണമായി മാറിയ സുഹൃത്ത് ഡയാന ആണെന്ന് ആതിര മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആതിരയുമായി ഏകദേശം രൂപസാദൃശ്യം കൂടി ഉള്ളതിനാല്‍ ഡയാന അനന്യ ആവുന്നതില്‍ കുഴപ്പമില്ലെന്നാണ് ആരാധകരും പറയുന്നത്.
ഏതായാലും ആതിര പോയ സ്ഥിതിക്ക് സീരിയലിലേക്ക് പുതിയൊരു അതിഥി എത്തുമെന്നുള്ള കാര്യം വ്യക്തമാണ്. അതിനുള്ളില്‍ കഥയിലും ട്വിസ്റ്റ് കൊണ്ട് വരികയാണെങ്കില്‍ അത് റേറ്റിങ്ങില്‍ വലിയ നേട്ടമായി മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് കുടുംബവിളക്ക്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...