Connect with us

ഒരു അച്ഛന്റെ ദുർവിധി; തന്റെ കൊച്ചുമകളുടെ നൂലുകെട്ടിന് വേഷം കെട്ടി മക്കളുടെ മുൻപിൽ നിൽക്കേണ്ടി വരുന്ന ദയനീയാവസ്ഥ; അച്ഛനെ തിരിച്ചറിഞ്ഞ് കിരൺ ; മൗനരാഗം പുത്തൻ എപ്പിസോഡ് !

Malayalam

ഒരു അച്ഛന്റെ ദുർവിധി; തന്റെ കൊച്ചുമകളുടെ നൂലുകെട്ടിന് വേഷം കെട്ടി മക്കളുടെ മുൻപിൽ നിൽക്കേണ്ടി വരുന്ന ദയനീയാവസ്ഥ; അച്ഛനെ തിരിച്ചറിഞ്ഞ് കിരൺ ; മൗനരാഗം പുത്തൻ എപ്പിസോഡ് !

ഒരു അച്ഛന്റെ ദുർവിധി; തന്റെ കൊച്ചുമകളുടെ നൂലുകെട്ടിന് വേഷം കെട്ടി മക്കളുടെ മുൻപിൽ നിൽക്കേണ്ടി വരുന്ന ദയനീയാവസ്ഥ; അച്ഛനെ തിരിച്ചറിഞ്ഞ് കിരൺ ; മൗനരാഗം പുത്തൻ എപ്പിസോഡ് !

മൗനരാഗം സീരിയൽ ആരാധകർ എല്ലാവരും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്നതാണ് കിരണിന്റെയും കല്യാണിയുടെയും വിവാഹം. അതിനോടൊപ്പം തന്നെ കല്യാണി സംസാരിക്കുന്നതും… ഇടയ്ക്ക് കല്യാണി ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചപ്പോൾ, പ്രേക്ഷകരെല്ലാം അതിയായ സന്തോഷത്തിലായിരുന്നു. അതുപോലെ തന്നെ, രൂപ ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ച സമയത്തും.

പക്ഷെ, ഇപ്പോൾ പരമ്പരയിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ് ഈ അച്ഛനും മകനും എന്നാണൊന്ന്, ഒന്നിക്കുന്നതെന്ന്… കിരൺ, ചിത്രസേനൻ എന്റെ അച്ഛനാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ആരാധകർ ഏറെയാണ്. ഏഷ്യാനെറ്റ് പ്രോമോകളിലൂടെ നിരവധി തവണ പറഞ്ഞു കഴിഞ്ഞു അച്ഛനെ മകനെ തിരിച്ചറിയുന്നു എന്ന്… ഒരുപാട് തവണ ആയതുകൊണ്ട് തന്നെ, പ്രേക്ഷകരിൽ ഇപ്പോൾ ചെറിയൊരു താല്പര്യക്കുറവും ഉണ്ടായിട്ടുണ്ട്, എന്തായാലും ഇന്നല്ലെങ്കിൽ നാളെ, അച്ഛനും മകനും പരസ്പരം തിരിച്ചറിയുമെന്ന് വിശ്വാസത്തിലാണ് എല്ലാവരും, അത് ഉടനെ നടക്കുക തന്നെ ചെയ്യും…

അതിനുള്ള ഒരു സൂചന എന്ന രീതിയിലാണ്, ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മൗനരാഗത്തിന്റെ പ്രൊമോയിൽ കല്യാണി പുതിയ വേഷത്തിൽ, കുഞ്ഞിന്റെ നൂലുകെട്ടിന് അച്ഛനെ കൊണ്ട് വരുന്നത്. രൂപവും ഭാവവുമൊക്കെ കാണുമ്പോൾ, തന്നെ ചെറിയ രീതിയിൽ കിരണിന് സംശയം ഉണ്ടാകുന്നുണ്ട്…

വയസായ അപ്പുപ്പനായി വന്നു നിൽക്കുമ്പോഴും, ചിത്രസേനന്റെ അഭിനയത്തിൽ ഒരു കുറവുമില്ല. വേഷം മാറി ആയാലും കൊച്ചു മോളുടെ നൂലുകെട്ടിന് പങ്കെടുക്കാൻ ചിത്രസേനന് പറ്റിയല്ലോ.. അത് തന്നെ വലിയൊരു ഭാഗ്യമാണ്.. ഇതിനെല്ലാം വേണ്ടി നല്ലതുപോലെ ബുദ്ധിമുട്ടുന്നത് കല്യാണി ആണ്. ഭാവി ഭർത്താവിനെയും അമ്മായി അച്ഛനെയും ഒരുമിപ്പിച്ചാലെങ്കിലും കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുമോ, എന്നാണ് ആരാധകർ കമെന്റിലൂടെ ചോദിക്കുന്നത്.

ഈ അച്ഛനും മകനും ഒന്നിക്കാതിരിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞു നടക്കുന്ന രാഹുലിന്റെ കാര്യം എന്താകുമെന്നാണ് അറിയാൻ കഴിയാത്തത്. സീരിയലിന്റെ പ്രോമോ നോക്കുകയാണെങ്കിൽ ഈ ആഴ്ചയിൽ തന്നെ അച്ഛനും മകനും ഒന്നിക്കും…

അതോ, ഇതിനി റൈറ്റർ മാമൻ വലിച്ചിഴച്ചു കൊണ്ട് പോകുമോ എന്ന കാര്യവും പറയാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ അത് മൗനരാഗം സീരിയലിനെ നല്ല രീതിയിൽ ബാധിക്കും, അച്ഛനും മകനും ഒന്നിച്ചാൽ ഉടനെ കല്യാണിയുടെയും കിരണിന്റെയും വിവാഹം നടക്കുമെന്നാണ് ആരാധകരുടെ വിശ്വാസം അത് കമെന്റിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

പ്രൊമോയിലെ കിരണിന്റെ മുഖഭാവമൊക്കെ കാണുമ്പോൾ, ഏകദേശം അച്ഛനെ മനസ്സിലാക്കിയ രീതിയിലാണ്, കിരണും ചിത്രസേനനും ഒന്നിച്ചാൽ പിന്നെ മുട്ടൻ പണിവരാൻ പോകുന്നത്, രാഹുലിനും ശാരിക്കുമൊക്കെ തന്നെയാ…. അതൊക്കെ മനമുക്കൊക്കെ വഴിയേ കാണാം.

അടിയും വഴക്കും, കൊലപാതക കുതന്ത്രങ്ങളും നടക്കുമ്പോൾ, കോമഡി നമ്മുടെ ബൈജു തന്നെയാണ്. ഒന്ന് സമാധാനത്തോടെ ഇരിക്കുന്ന, രാഹുലിന്റെ അടുത്ത് വന്ന എന്തെങ്കിലും പറഞ്ഞ്, സമാധാനം കെടുത്തിയില്ലെങ്കിൽ ബൈജുവിന് എന്തോ പോലെയാ.. പാറുമോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ, കുറച്ചും കൂടി നന്നായിരുന്നേനെ എന്നാണ്, ആരാധകർ കമെന്റിലൂടെ അറിയിക്കുന്നത്.

about mounaragam

More in Malayalam

Trending

Recent

To Top