മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റേതായി പുറത്തു വന്ന ടീസറുകള്‍ക്ക് വന്‍ വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ, കുഞ്ഞാലി മരക്കാര്‍ രാജ്യസ്നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പറയുകയാണ് സംവിധായകന് പ്രിയദര്ശന്.
‘ഒരു രാജ്യസ്നേഹി ആയിരുന്നു കുഞ്ഞാലി മരക്കാര്‍. ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് രാജ്യത്തോടുള്ള സ്നേഹം. ഇതാണ് ഈ സിനിമയിലൂടെ ഞാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാറിന് അത് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് നമ്മള്‍ക്ക് മതത്തിനും ജാതിക്കുമെല്ലാം മുകളില്‍ രാജ്യത്തെ കാണാന്‍ സാധിക്കാത്തത്.
ഞാനൊരു സംവിധായകനാണ്. അതാണ് എന്റെ ജീവിത മാര്‍ഗവും. സിനിമയില്‍ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ തന്നെയായിരിക്കണം’, എന്നും പ്രിയദര്ശന് പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സംവിധായകന് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരിടവേളക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...