ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്‌ളാസ് ഉണ്ടായിരുന്നു, എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു; പക്ഷേ, തന്റെ ആ എടുത്തു ചാട്ടം..ആരെയും കുറ്റപ്പെടുത്തുന്നില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്‌ളാസ് ഉണ്ടായിരുന്നു, എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു; പക്ഷേ, തന്റെ ആ എടുത്തു ചാട്ടം..ആരെയും കുറ്റപ്പെടുത്തുന്നില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്‌ളാസ് ഉണ്ടായിരുന്നു, എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു; പക്ഷേ, തന്റെ ആ എടുത്തു ചാട്ടം..ആരെയും കുറ്റപ്പെടുത്തുന്നില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നൊക്കെയും കരകയറിയത് സുകുമാരന്റെ വരവോടെയാണ് എന്ന് പലതവണ മല്ലിക തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് താന്‍ അഭിനയത്തിലേക്ക് എത്തിയതെന്നും മല്ലിക സുകുമാരന്‍ പറയുന്നു. സുകുമാരനുമായുള്ള ജീവിതത്തിനു മുന്‍പേ അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചും മല്ലിക തുറന്നുപറയുന്നുണ്ട്.
എന്തുകൊണ്ടാണ് ഒരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മല്ലിക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്‌ളാസ് ഉണ്ടായിരുന്നു. എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ മാര്‍ക്ക് അനുസരിച്ചു സീറ്റ് ഉണ്ട് എന്ന പല ശ്രുതികളും കേട്ടു.
ആ സമയം ചേട്ടന്‍ ഉണ്ട് ഡോക്ടര്‍ ആയിട്ട്. അക്കാലത്തു പെണ്ണുങ്ങള്‍ക്ക് രാത്രിയില്‍ ഓണ്‍ കോളുകള്‍ ഒക്കെ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞു ജീവിക്കുന്ന കാലത്താണല്ലോ, പിന്നെ പ്രായത്തിന്റെ അപ്കവമായ ചിന്തകള്‍ വരുന്നത്. അങ്ങനെയാണ് കലയിലേക്ക് എടുത്തുചാടുന്നത്.
എടുത്തുചാടിയതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അവിടെ നിന്നും ജീവിതം കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്ക് നിരാശയായി എന്ത് തന്നെ ആയാലും എനിക്ക് ഒരു ജീവിതം വേണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞുങ്ങള്‍, എന്ന ചിന്ത ആയിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ സ്വയം ഒരു ജീവിതം തെരെഞ്ഞെടുത്തു. അങ്ങനെ കോഴിക്കോട് പോയി. രണ്ടുമൂന്നുമാസം ഒന്നും കുഴപ്പം ഉണ്ടായിരുന്നില്ല.
പിന്നെ കൈനിക്കര എന്ന കുടുംബത്തിന് കോടിക്കണക്കിനു ആസ്തി ഉണ്ട് എന്ന് അവിടെ ആര്‍ക്കൊക്കെയോ ഒരു തെറ്റിദ്ധാരണ ആയി. എന്റെ അച്ഛന്റെ സ്വഭാവം അറിയാമല്ലോ. തെറ്റ് ചെയ്തത് ഞാന്‍. അപ്പോള്‍ അച്ഛന്‍ എന്നെ ഇങ്ങോട്ട് വന്നു വിളിക്കണോ. നമ്മുടെ തെറ്റ് ഏറ്റുപറഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെല്ലാന്‍ ബാധ്യത ഉള്ള കുട്ടിയാണ് ഞാന്‍ ആ സമയം. എന്നെ ആരും കൊണ്ടുപോകുന്നില്ല. പറഞ്ഞ വാക്കുകളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ എനിക്കും നിരാശ തുടങ്ങി എന്നും മല്ലിക പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട...
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ...