Malayalam
അപ്രതീക്ഷിത മരണവാർത്ത, നടിയെ ചേർത്ത് നിർത്തി ഉറ്റവർ! പൊട്ടിക്കരഞ്ഞ് ദിവ്യ ഉണ്ണി..ഈ വേദന താങ്ങാവുന്നതിലുമപ്പുറം
അപ്രതീക്ഷിത മരണവാർത്ത, നടിയെ ചേർത്ത് നിർത്തി ഉറ്റവർ! പൊട്ടിക്കരഞ്ഞ് ദിവ്യ ഉണ്ണി..ഈ വേദന താങ്ങാവുന്നതിലുമപ്പുറം
ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു ദിവ്യ ഉണ്ണി. പിന്നീട് സിനിമയില്‍ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിവ്യ. ഇപ്പോഴിതാ മലയാളികളെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത് ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചത്.ദിവ്യക്കും കുടുംബത്തിനും ഈ വലിയ സങ്കടത്തിൽ നിന്നും മുക്തരാകാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.
അച്ഛൻ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ സംസാരിച്ചിട്ടുണ്ട്. “സ്വപ്നങ്ങളെ പിൻതുടരാൻ തന്നെ പഠിപ്പിച്ചയാൾ,” എന്നാണ് ദിവ്യ അച്ഛനെ വിശേഷിപ്പിച്ചത്.
നടി ദേവിചന്ദന അടക്കമുള്ള താരങ്ങളും സങ്കടവാർത്ത പങ്കിട്ടുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ഉമാദേവിയാണ് ഭാര്യ. ദിവ്യ ഉണ്ണിയും, വിദ്യ ഉണ്ണിയും ആണ് മക്കൾ
തൊണ്ണൂറുകളിൽ മഞ്ജു വാരിയർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.
തന്റെ നൃത്തപരിപാടികളുടേയും ജീവിതത്തിലേയും വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരുമകൾ കൂടി ദിവ്യക്ക് ഉണ്ട്. തന്റെ കുഞ്ഞുമകള്‍ക്കൊപ്പമുള്ള വിശേഷങ്ങൾ ദിവ്യ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ജനുവരി 14 നായിരുന്നു ദിവ്യയ്ക്ക് മകള്‍ പിറക്കുന്നത്. ഐശ്വര്യ എന്നാണ് കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.