
Malayalam
വരുന്നത് രാജാവാകുമ്പോൾ വരവും രാജകീയമാകണം…മരക്കാർ 3300 ഇല് കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്നു!
വരുന്നത് രാജാവാകുമ്പോൾ വരവും രാജകീയമാകണം…മരക്കാർ 3300 ഇല് കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്നു!
Published on

ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ പോകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലോകം മുഴുവനുമായി 3300 ഇല് കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണിത്.
കേരളത്തിൽ 600 സ്ക്രീനിലാണ് മരക്കാർ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്ത് ഇന്നലെ വരെ കരാർ ഒപ്പുവച്ചിട്ടുള്ളത് 1500 സ്ക്രീനിലാണ്. ഇത് 1800 വരെ ആയേക്കും. ആകെ 3300 സ്ക്രീനുകളിലാകും റിലീസ്. വിദേശ കരാറുകൾ 30 നു ശേഷമേ പൂർണമാകൂ. വിദേശത്തു 1800 തിയറ്ററുകളിൽവരെ പ്രദർശിപ്പിച്ചേക്കാം.
നവംബര്‍ മുപ്പതു വരെ ചിത്രത്തിന്റെ ചാര്‍ട്ടിങ് നടക്കും എന്നതാണ് കാരണം. റിലീസ് ഡേ തന്നെ ഏകദേശം അമ്പതു കോടിയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 12700 ഇല് കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കുക. പ്രിയദര്ശന് ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആണ്.
കേരളത്തിലെ ഭൂരിഭാഗംതിയറ്ററുകളിലും 6 പ്രദർശനങ്ങളാണ്. ചിലയിടത്ത് ഏഴും. രാത്രി 12നാണു ഷോ തുടങ്ങുന്നത്. ദുബായിയിലെ സ്ക്രീനുകളിലും ഇതുതന്നെയാണ് അവസ്ഥ. ആദ്യ ദിവസം 3300 സ്ക്രീനുകളിലായി ചുരുങ്ങിയത് 12,700 ഷോകൾ ഉണ്ടാകും. നാലു ഷോ വീതം പരിഗണിച്ചാൽപോലും 25 ലക്ഷത്തിലേറെ പേർ ആദ്യ ദിവസം സിനിമ കാണും. ഒരു ടിക്കറ്റിൽനിന്നു ശരാശരി വരുമാനം 200 രൂപയാണു കണക്കാക്കുന്നത്. വിദേശത്തെ ഉയർന്ന വിനിമയ നിരക്കുകൂടി പരിഗണിച്ചുള്ള വരുമാനമാണിത്. ഇതിൽനിന്നായി ആദ്യ ദിവസം 50 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...