Connect with us

ചൂടൻ ചർച്ച അവസാനിച്ചു! നടിയെ വിവാദങ്ങൾ തളർത്തിയോ? ഇടിവെട്ടേറ്റത് പോലെ ആ വാർത്ത

Malayalam

ചൂടൻ ചർച്ച അവസാനിച്ചു! നടിയെ വിവാദങ്ങൾ തളർത്തിയോ? ഇടിവെട്ടേറ്റത് പോലെ ആ വാർത്ത

ചൂടൻ ചർച്ച അവസാനിച്ചു! നടിയെ വിവാദങ്ങൾ തളർത്തിയോ? ഇടിവെട്ടേറ്റത് പോലെ ആ വാർത്ത

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചിലവുകള്‍ ഏറ്റൈടുത്ത സര്‍ക്കാര്‍ നിലപാടില്‍ കെപിസിസി വൈസ് പ്രസിഡന്റുമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തു.

സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് രംഗത്തെത്തിയപ്പോൾ രാഷ്ട്രീയചായ്‍വ് നോക്കിയാണ് സർക്കാർ സഹായമെന്ന് വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ കോൺഗ്രസിൽ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ് അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ഗ്രൂപ്പുകൾ ഒന്നടങ്കം തിരിഞ്ഞിരിക്കുകയാണ്

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സഹായമനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. പോസ്റ്റിലെ കമന്റുകളിൽ ഭൂരിപക്ഷവും പി ടി തോമസിനെതിരായ കോൺഗ്രസ് അനുകൂലികളുടെ പ്രതികരണങ്ങൾക്കാണ്. പലതും കടുത്ത ഭാഷയിലും ഉള്ളതാണ്. പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ പിടിയെ തള്ളി പോസ്റ്റിട്ടത്.

അർഹതയുള്ളവരെ പരിഗണിക്കാതെ രാഷ്ട്രീയ ചായ്വ് മാത്രം നോക്കിയാണ് സഹായമെന്നതാണ് പോസ്റ്റിലെ ഉള്ളടക്കം. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണെന്നായിരുന്നു വി പി സജീന്ദ്രന്‍ പറഞ്ഞത്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിലെ കമന്റുകളിലും പിടിക്കെതിരായ നിലപാടുകളാണ് അധികവും. തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘടിതമായി അക്രമിക്കുന്നതിന് പിന്നിൽ കെ.എസ് ബ്രിഗേഡാണെന്നാണ് പിടിയുടെ സംശയം. വർക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടുതട്ടിലായി വലിയ ചർച്ച നടക്കുമ്പോഴും പാർട്ടി ഔഗ്യോകിമായി ഇക്കാര്യത്തിൽ ഒരു അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

സോഷ്യൽ മീഡിയയിൽ ഈ ചർച്ച തകൃതിയായി നടക്കുന്നതിനിടയിൽ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.

ചികിത്സ സഹായം നൽകിയതിനെ സംബന്ധിച്ചുള്ള ചർച്ച വിവാദമായപ്പോൾ പ്രമേഹം അടക്കം നിരവധി അസുഖങ്ങൾ നിലവിലുള്ളതുകൊണ്ട് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ നിന്ന് ലളിത പിൻ മാറി യതായാണ്‌ സൂചനകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരുന്നുകൾ കൊണ്ട് മുന്നോട്ട്‌ പോകാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ് തതെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു. മരുന്നുകൾ കൊണ്ട് മുന്നോട്ട്‌ പോകാനുള്ള തീരുമാനം നടി അറിയിച്ചുട്ടുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ ചർച്ചകൾ ഇതോടെ അവസാനിക്കും

തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. എന്നാല്‍ ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചിരുന്നു.

More in Malayalam

Trending