Connect with us

എന്നെ വിളിയ്ക്കുന്നത് അവർ, ആരേയും വേദനിപ്പിക്കാറില്ല… സന്തോഷത്തോടെ ഓടിയെത്തും! ആദ്യമായി മനസ്സ് തുറന്ന് തങ്കച്ചൻ

Malayalam

എന്നെ വിളിയ്ക്കുന്നത് അവർ, ആരേയും വേദനിപ്പിക്കാറില്ല… സന്തോഷത്തോടെ ഓടിയെത്തും! ആദ്യമായി മനസ്സ് തുറന്ന് തങ്കച്ചൻ

എന്നെ വിളിയ്ക്കുന്നത് അവർ, ആരേയും വേദനിപ്പിക്കാറില്ല… സന്തോഷത്തോടെ ഓടിയെത്തും! ആദ്യമായി മനസ്സ് തുറന്ന് തങ്കച്ചൻ

കോമഡി വേദികളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന്‍ വിതുര. മിമിക്രിയിലൂടെ ആരാധക ഹൃദയത്തിൽ ഇടം നേടിയ തങ്കച്ചൻ സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളാണ്. സൂപ്പർഹിറ്റായ കഥാപാത്രങ്ങളെ അനുകരിച്ചും തങ്കച്ചൻ എത്താറുണ്ട്. ബിഗ് സ്ക്രീനിലേക്കുള്ള തന്റെ എൻട്രിയെക്കുറിച്ച് വാചാലനായി അദ്ദേഹം അടുത്തിടെ എത്തിയിരുന്നു.

ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ചും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞുള്ള തങ്കച്ചന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടത്. പരിപാടിയിൽ തങ്കച്ചനൊപ്പം സ്റ്റാർ മാജിക്കിലെ സാഹരതാരമായ ശ്രീവിദ്യ മുല്ലച്ചേരിയും ഉണ്ടായിരുന്നു

അധികം വൈകാതെ തന്റെ വിവാഹമുണ്ടാവുമെന്ന് തങ്കച്ചന്‍ അടുത്തിടെ പറഞ്ഞിരുന്നു. അമ്മയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു തന്റെ വിവാഹം. ആ മോഹം സഫലീകരിക്കുന്നത് കാണാതെ അമ്മ പോയത് വലിയ സങ്കടമായിരുന്നു. കലാകാരനെന്ന നിലയില്‍ തന്നെ ലോകം അംഗീകരിക്കുന്നത് കാണാന്‍ അമ്മയ്ക്ക് കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണ്. അമ്മ പോയത് ജീവിതത്തിലെ വലിയ സങ്കടമാണെന്നും തങ്കച്ചന്‍ പറയുന്നു.

സുഹൃത്ത് മുഖേനയായാണ് യൂസഫലി സാറിനെ പരിചയപ്പെട്ടത്. ഷോപ്പ് ഉദ്ഘാടനത്തിനായി പോയതായിരുന്നു. യൂസഫലി സാറിനെ ഇഷ്ടമാണ്, സാര്‍ എപ്പോഴെങ്കിലും ഇങ്ങോട്ടേക്ക് വരുന്ന സമയത്ത് ഞാന്‍ അന്വേഷിച്ചെന്ന് പറയുമോയെന്ന് ചോദിച്ചിരുന്നു. ഇത് അവര്‍ വീഡിയോ എടുത്ത് എല്ലാ സ്ഥലങ്ങളിലേക്കും അയച്ചുകൊടുത്തു, പിറ്റേ ദിവസം തന്നെ കോള്‍ വന്നു. അദ്ദേഹത്തെ കാണുകയും ചെയ്തു. എത്രയോ നാളായി പരിചയമുള്ളൊരു ആളെപ്പോലെയായാണ് സാര്‍ സംസാരിച്ചത്. ഞാനെന്താണ് ചെയ്യേണ്ടത്, എന്തെങ്കിലും ആവശ്യമുണ്ടോ, ഉണ്ടെങ്കില്‍ പറയൂ എന്നൊക്കെ ചോദിച്ചിരുന്നു. അതിന് ശേഷമായാണ് മൊമന്റോ തന്നത്.

ആരേയും വേദനിപ്പിക്കാറില്ല. എല്ലാവരേയും സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. കൂടുതലും എന്നെ വിളിക്കുന്നത് ക്യാന്‍സര്‍ പേഷ്യന്റാണ്. രണ്ടുമൂന്ന് കീമോ കഴിഞ്ഞു, തങ്കുച്ചേട്ടനെ കാണണം, അടുത്ത് വന്നിരിക്കണം എന്നൊക്കെ പറയുകയും ഞാന്‍ അവിടെ പോയി ഉള്ള സന്തോഷം പങ്കിടുകയും ചെയ്തു. എനിക്ക് കൊടുക്കാനുള്ളത് തമാശയും സന്തോഷവുമാണ്. അത് ഞാന്‍ എപ്പോഴും കൊടുക്കാറുണ്ട്.

വിവാഹ സങ്കല്‍പ്പത്തെ കുറിച്ച ചോദിച്ചപ്പോൾ പറഞ്ഞാല്‍ കേള്‍ക്കുന്നയാളായിരിക്കണമെന്നായിരുന്നു തങ്കച്ചന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നയാളായിരിക്കണം. കലാകാരിയാവണമെന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കിട്ടിയാല്‍ സന്തോഷമെന്നായിരുന്നു മറുപടി. എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണമെന്നാണ് തങ്കച്ചന്‍ പറഞ്ഞത്.

അതേസമയം കുറച്ച് നാളുകളായി സ്റ്റാര്‍ മാജിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. തങ്കു സ്റ്റാര്‍ മാജിക്കില്‍ നിന്ന് പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഷോയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം ഒടുവിൽ പുറത്തുവന്നിരുന്നു

തങ്കച്ചന്‍ വിതുര നായകനായി എത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രവും ബന്ധപ്പെട്ട തിരിക്കിലാണ് താരം ഇപ്പോള്‍. നടന്‍ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം പ്രേക്ഷരുമായി പങ്കുവെച്ചത്. മാരുതന്‍ എന്നാണ തങ്കച്ചന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്.

More in Malayalam

Trending