
Social Media
ഗംഭീര ലുക്ക്… മായിൻകുട്ടിയായി മണിക്കുട്ടൻ… ഇത് പൊളിച്ചടുക്കും; ചിത്രം വൈറൽ
ഗംഭീര ലുക്ക്… മായിൻകുട്ടിയായി മണിക്കുട്ടൻ… ഇത് പൊളിച്ചടുക്കും; ചിത്രം വൈറൽ

പ്രിയദര്ശൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ മരക്കാറിൽ അഭിനയിക്കുന്ന മണികുട്ടന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മായിൻകുട്ടി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗംഭീര ലുക്കിലാണ് ചിത്രത്തിന്റെ ഫോട്ടോയില്‍ മണിക്കുട്ടനെ കാണാനാകുന്നത്. ബിഗ് ബോസ് വിജയി ആയതിന് ശേഷം വൻ ഫാൻ ബേസ് ഉള്ള താരമാണ് മണിക്കുട്ടൻ.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിര്‍മിക്കുന്നത്. അര്ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍: അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒന്നാമതെത്തിയിരുന്നു.
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...