ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു. ഒരു തമിഴ് വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്.
സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്ത് എത്തുന്നതിന് മുൻപു തന്നെ കാളിദാസ് ജയറാം സ്ഥലത്തുനിന്ന് മടങ്ങിയിരുന്നുവെങ്കിലും ആദ്യ മണിക്കൂറുകളിൽ വാർത്തകൾ പുറത്ത് വന്നത് കാളിദാസിനെ ഹോട്ടൽ ഉടമസ്ഥർ തടഞ്ഞു വെച്ചിരിക്കുന്നു എന്ന തരത്തിലായിരുന്നു. ഇത്ര സംഭവവികാസങ്ങളൊക്കെ ഉണ്ടായിട്ടും കാളിദാസ് ജയറാം ഒരു മാധ്യമങ്ങൾക്കും പ്രതികരണം നൽകാൻ തയ്യാറായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയും നടൻ ഇന്ന് പുലർച്ചെ വരെയും പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ താരം തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ‘ചില നേരങ്ങളിൽ പരീക്ഷണങ്ങളാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളാണെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് യഥാർത്ഥ പ്രതികരണ’മെന്ന ആബെൽ സ്റ്റാക്കിൻ്റെ വാചകം താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടുകൊണ്ട് നിലവിലെ വിഷയത്തിൽ തനിക്കൊന്നും പറയാനില്ലെന്ന് താരം പറയാതെ പറഞ്ഞു
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...