
Malayalam
നിൻ ചിരിയിൽ ഞാൻ മയങ്ങിപ്പോയി ; ‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, ; വിവാഹത്തെ കുറിച്ച് കരിക്ക് ഫെയിം മിഥുൻ എം ദാസ്!
നിൻ ചിരിയിൽ ഞാൻ മയങ്ങിപ്പോയി ; ‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, ; വിവാഹത്തെ കുറിച്ച് കരിക്ക് ഫെയിം മിഥുൻ എം ദാസ്!

മലയാളികൾക്കിടയിൽ ഹിറ്റായ വെബ് സീരീസ് ആണ് കരിക്ക്. കരിക്കിന്റെ ‘ഡിജെ’ എന്ന എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് മിഥുൻ എം.ദാസ്. അതിന് മുമ്പ് കിരൺ ടിവിയിൽ വിജെയായും റെഡ് എഫ്.എമ്മിൽ ആർജെയായും സീകേരളം ചാനലിൽ അവതാരകനായുമൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്.
സ്ട്രീറ്റ് ലൈറ്റ്സ്, പാപ്പാസ് എന്നീ സിനിമകളിലും മിഥുൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മറ്റു ചില വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലുമൊക്കെ ഭാഗമാക്കായിട്ടുമുണ്ട്. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അഭിനയിച്ച് ഇനി പുറത്തിറങ്ങാനായിരിക്കുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മിഥുൻ.
‘ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്ക്കും സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദി, സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എന്റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം’, എന്നാണ് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, പക്ഷേ എല്ലാം മറന്നുള്ള ഈ ചിരിയിലാ ഞാൻ വീണത് എന്നതാ സത്യം’ എന്നൊരു കുറിപ്പും പ്രതിശ്രുത വധുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് മിഥുൻ പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ ‘ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് മിഥുൻ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 24ന് പുറത്തിറങ്ങാനായിരിക്കുകയാണ്.
about karikk
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...