Connect with us

സാന്ത്വനത്തിൽ ശിവേട്ടൻ പാവമായിക്കോട്ടെ, പക്ഷെ റിയൽ ലൈഫിൽ ശിവേട്ടൻ ഹീറോ ആണെടാ ഹീറോ…; വൈറലായി ശിവേട്ടന്റെ ലുക്കും, മീശ പിരിക്കൽ സ്റ്റൈലും !

Malayalam

സാന്ത്വനത്തിൽ ശിവേട്ടൻ പാവമായിക്കോട്ടെ, പക്ഷെ റിയൽ ലൈഫിൽ ശിവേട്ടൻ ഹീറോ ആണെടാ ഹീറോ…; വൈറലായി ശിവേട്ടന്റെ ലുക്കും, മീശ പിരിക്കൽ സ്റ്റൈലും !

സാന്ത്വനത്തിൽ ശിവേട്ടൻ പാവമായിക്കോട്ടെ, പക്ഷെ റിയൽ ലൈഫിൽ ശിവേട്ടൻ ഹീറോ ആണെടാ ഹീറോ…; വൈറലായി ശിവേട്ടന്റെ ലുക്കും, മീശ പിരിക്കൽ സ്റ്റൈലും !

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക് സാധിച്ചു. ബാലന്‍റേയും ദേവിയുടേയും സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും കഥ ഏറെ രസകരമായാണ് മുന്നോട്ട് പോകുന്നത്. പരമ്പരയിൽ ബാലന്‍റെ സഹോദരങ്ങളായ ഹരികൃഷ്ണൻ, ശിവരാമകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിവരായെത്തുന്നത് ഗിരീഷ് നമ്പ്യാരും സജിൻ ടിപിയും അച്ചു സുഗന്ധുമാണ്.

യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. വളരെ പെട്ടെന്നു തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയ സാന്ത്വനം തങ്ങളുടെ വ്യത്യസ്തമായ കഥ പറച്ചിലിലൂടെയാണ് ആരാധകരെ കയ്യിലെടുക്കുന്നത്. സ്വാന്തനം വീട്ടിലെ ഓരോ അംഗവും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.

ഒരു കൂട്ടുകുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന പരമ്പരയായതിനാൽ തന്നെ ഒരുപാട് വ്യക്തികളിലൂടെയും ഒറ്റവനവധി പ്രശ്നങ്ങളിലൂടെയുമാണ് കഥ പോകുന്നത്. ഇന്നിതുപോലെ ഒരു കുടുംബം സാധ്യമാണോ എന്നത് സംശയമാണ്. അച്ഛൻ ‘അമ്മ മക്കൾ എന്ന് ചുരുങ്ങുന്ന മലയാളികൾക്കിടയിലേക്കാണ് കൂട്ടുകുടുംബത്തിലെ ഒത്തൊരുമയുമായി സാന്ത്വനം കുടുംബം എത്തുന്നത്.

ഈ ഒറ്റ സീരിയലിലൂടെയാണ് സജിൻ ജനശ്രദ്ധ ആകർഷിച്ചത്. സ്വന്തം പേരിനേക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പടുന്നത്. ഇന്ന് സജിൻ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്. ശിവാഞ്ജലി കോമ്പോ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. സജിന്റെ ആദ്യത്തെ സീരിയലാണ് സാന്ത്വനം. ഒറ്റ പരമ്പര കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം.

സീരിയൽ തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് സിനിമാതാരം ഷഫ്‌നയുടെ ഭർത്താവാണ് സജിൻ എന്ന വാർത്ത പുറത്തറിഞ്ഞത്. എന്നാൽ ഇന്ന് ശിവന്റെ പേരിലൂടെയാണ് നടിയെ അറിയുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിന്റേയും ഷഫ്നയുടേയും പ്രണയകഥയാണ് .

റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്നും എന്ന ഷോയിൽ ഒരിക്കൽ ഷഫ്ന അതിഥിയായി എത്തിയിരുന്നു. അന്ന് നടിയ്ക്ക് കൂട്ടായി എത്തിയത് സജിൻ ആയിരുന്നു. സജിനെ ഷോയിലേയ്ക്ക് റിമി ടോമി വിളിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ചോദിച്ച. ആ പഴയ വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സജിനാണ് പ്രണയകഥ പറയുന്നത്. കട്ട മോഹൻലാൽ ഫാനാണ് സജിൻ. നടന്റെ ഭഗവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷഫ്നയെ ആദ്യമായി കാണുന്നത്. ഷൂട്ടിങ്ങ് കാണാൻ വേണ്ടിയായിരുന്നു അന്ന് സജിൻ ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തില്‍ സജിനും ഒരു വേഷം ചെയ്തു. 2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ് സജിൻ പറയുന്നുണ്ട്.

സിനിമയുടെ ഷൂട്ടിങ് അവസാനിക്കാറായ സമയത്തായിരുന്നു പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. പിന്നീട് രണ്ട് വര്‍ഷത്തോളം പ്രണയിച്ചു, തുടക്കത്തി വിവാഹത്തിന് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല.വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിയ്ക്കില്ല എന്ന് ഷഫ്‌ന ആ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ പിണക്കമെല്ലാം മാറിയിരിക്കുകയാണ്. ഷോയിലൂടെ സജിനെ കൊണ്ട് റിമിടോമി മീശ പിരിപ്പിച്ചിരുന്നു. പഴയ വീഡിയോ സജിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്.

വീഡിയോ വൈറലായതോടെ മികച്ച രീതിയിലെ കമെന്റുകളുമുണ്ട്. ശിവേട്ടന്റെ ലുക്കും, മീശ പിരിക്കുന്ന സ്റ്റൈലുമൊക്കെയാണ് ആരാധകർക്ക് കൂടുതലായും ഇഷ്ടമായത്. എന്റെ, സജിൻ ചേട്ടാ… നിങ്ങളൊരു അപാര ടാലന്റുള്ള മനുഷ്യൻ തന്നെയാണ്, എന്നൊക്കെയുള്ള നിരവധി അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

about mounaragam

More in Malayalam

Trending

Recent

To Top