മോശമായി ചിത്രീകരിച്ചു, 5 കോടി നഷ്ടപരിഹാരം തരണം; സൂര്യയെ റോഡില്‍ ഇറങ്ങാന്‍ പോലും അനുവദിക്കില്ല, പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും, ജയ് ഭീം സിനിമയ്ക്കെതിരെ പ്രതിഷേധം

നടന് സൂര്യയ്ക്കെതിരെ പ്രതിഷേധവുമായി വണ്ണിയാര്‍ സമുദായ നേതാക്കള്‍. ജയ് ഭീം എന്ന സിനിമയ്ക്കെതിരെയാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. സൂര്യ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചു.
സൂര്യ, ജ്യോതിക, സംവിധായകന് ടിജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ മാപ്പ് പറയണമെന്ന് വണ്ണിയാര്‍ സമുദായം ആവശ്യപ്പെടുന്നത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വണ്ണിയാര്‍ സമുദായത്തിന്റെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഉപയോഗിച്ചു.
ഇതിലൂടെ സമുദായത്തെ അണിയണറ പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്നും സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു. മാപ്പ് പറയാതിരിക്കുകയും നഷ്ടപരിഹാരം നല്‍കാതിരിക്കുകയും ചെയ്താല്‍ നടന് സൂര്യയെ റോഡില്‍ ഇറങ്ങാന്‍ പോലും അനുവദിക്കില്ല. പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും.
സൂര്യയുടെ ഒരു സിനിമ പോലും തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അരുള്‍മൊഴി പറഞ്ഞു. അതേസമയം വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം സൂര്യ നിഷേധിച്ച് എത്തിയിട്ടുണ്ട്. ആരേയും അധിക്ഷേപിക്കാന്‍ ശ്രമിച്ചില്ലെന്നാണ് താരം പറഞ്ഞത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...