Social Media
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സൂര്യയും ജ്യോതികയും
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സൂര്യയും ജ്യോതികയും
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നൽകുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്.
ഇപ്പോഴിതാ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് താരദമ്പതികൾ. ചണ്ഡികയാഗത്തിൽ പങ്കെടുക്കാനാണ് ഇരുവരും മൂകാംബികയിൽ എത്തിയത്. ഇരുവരും ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കസവ് മുണ്ട് ചൂടിയാണ് സൂര്യ എത്തിയത്.
മഞ്ഞ സാരിയിൽ തൊഴുകൈകളോടെ നിൽക്കുന്ന ജ്യോതികയെയും ചിത്രത്തിൽ കാണാം. നിരവധി പേരാണ് ഇരുവരെയും കാണാൻ ക്ഷേത്രത്തിൽ എത്തിയത്. വിജയദശമിയോടനുബന്ധിച്ച് താരങ്ങളായ ജയസൂര്യ , ഋഷഭ് ഷെട്ടി എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തിയത്. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയിലെ വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.
38 ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.