Connect with us

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു, വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം

News

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ജനനം. ഇദ്ദേഹത്തിന്റെ കുഞ്ഞുന്നാളിലേ കുടുംബം തലശേരിയിലേക്കു വന്നു. എട്ടാം വയസിൽ പാടിത്തുടങ്ങി. തലശേരി ജനത സംഭീതസഭയിലൂടെയാണ് ഈ രം​ഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയിൽ ഏറെയും. തമിഴ് മുരുക ഭക്തി​ഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്.

ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ…’ (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ ‘നാവാൽ മൊഴിയുന്നേ…’ (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി.

1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർ മുഹമ്മദ്. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്.

More in News

Trending

Recent

To Top