Connect with us

ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലേയും ദൃശ്യങ്ങൾ സ്വാഹ… ഹോട്ടലിൽ കയ്യാങ്കളി നടന്നു, ചോദ്യം ചെയ്യലിൽ പലതും മറയ്ക്കുന്നു! സുന്ദരികളെ കൊന്നതുതന്നെയോ?

News

ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലേയും ദൃശ്യങ്ങൾ സ്വാഹ… ഹോട്ടലിൽ കയ്യാങ്കളി നടന്നു, ചോദ്യം ചെയ്യലിൽ പലതും മറയ്ക്കുന്നു! സുന്ദരികളെ കൊന്നതുതന്നെയോ?

ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലേയും ദൃശ്യങ്ങൾ സ്വാഹ… ഹോട്ടലിൽ കയ്യാങ്കളി നടന്നു, ചോദ്യം ചെയ്യലിൽ പലതും മറയ്ക്കുന്നു! സുന്ദരികളെ കൊന്നതുതന്നെയോ?

മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പെടാപ്പാടിലാണ് കൊച്ചി സിറ്റി പോലീസ്. അപകടത്തെക്കുറിച്ച് പലതരത്തിലുള്ള വിശദീകരണങ്ങളാണ് ഇപ്പോഴുള്ളത്. എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ വിശദീകരണം കണ്ടെത്തിയേ തീരൂ പോലീസിന്.

അപകടത്തിന്റെ തുടരന്വേഷണത്തിന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തേണ്ടതു നിർണായകമാകുന്നു. ഹോട്ടൽ ഉടമയുടെ നിർദേശപ്രകാരം ജീവനക്കാർ ഈ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണു പൊലീസിനു ലഭിച്ച മൊഴി.

ഹോട്ടലിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ മാത്രമാണു നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതർക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നും ഇതോടെയാകാം മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടൽ വിട്ടതെന്നുമാണു കരുതുന്നത്.

ഫോർട്ട് കൊച്ചിയിൽനിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെ രണ്ടു കാറുകൾ അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്നിട്ടുണ്ട്. ഇതിലൊന്നിലുണ്ടായിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തെങ്കിലും പലതും ഇയാൾ മറയ്ക്കുകയാണെന്നു സംശയമുണ്ട്.

അപകടം നടന്ന സ്ഥലത്തേക്കു കാറിനെ പിന്തുടർന്നു ഹോട്ടലുടമ എത്തിയതായും പൊലീസിനു സംശയമുണ്ട്. എന്നാൽ ഉന്നതബന്ധമുള്ള ഇയാളെ ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഹോട്ടൽ ഉടമ എവിടെയാണെന്ന് പൊലീസിന് അറിയില്ല.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ ചോദ്യം ചെയ്തതിൽനിന്നു വളരെ കുറച്ചു വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. ഇപ്പോൾ റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. കുരുക്കഴിക്കാൻ ശ്രമിക്കുന്തോറും ദുരൂഹത വർധിക്കുകയാണു കേസിലെന്നാണു സൂചന.

ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു

More in News

Trending

Recent

To Top