കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദുല്‍ഖര്‍ ചിത്രം കുറുപ്പ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി രംഗത്തെത്തിരിക്കുകയാണ് ദുല്‍ഖറിന്റെ വേഫറര്‍ സിനിമാസ്. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തി ഫ്ളാഷ് മോബ് മത്സരമാണ് പ്രൊഡക്ഷന്‍ കമ്പനി സംഘടിപ്പിക്കുന്നത്.
വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അതോടൊപ്പം തന്നെ ദുല്‍ഖറിനെ നേരിട്ടു കാണാനും അദ്ദേഹത്തിന് മുന്നില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കാനും വിജയികള്‍ക്ക് അവസരമൊരുക്കും.
#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്. എവിടെ വെച്ചും ഫ്ളാഷ് മോബ് അവതരിപ്പിക്കാമെന്നും, എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെടുത്തിയതാവണം എന്നാണ് മത്സരത്തിന്റെ പ്രധാന നിബന്ധനയായി വേഫറര്‍ സിനിമാസ് പറയുന്നത്.
അധികം എഡിറ്റിംഗ് ഇല്ലാതെ ഡാന്‍സിന്റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....