Malayalam
കവര്‍ച്ചാശ്രമം തടുക്കുന്നതിനിടെ നടി ശാലു ചൗരസ്യക്ക് പരിക്ക്; പരിക്കേറ്റ നടി ആശുപത്രിയില്‍ ചികിത്സയില്‍
കവര്‍ച്ചാശ്രമം തടുക്കുന്നതിനിടെ നടി ശാലു ചൗരസ്യക്ക് പരിക്ക്; പരിക്കേറ്റ നടി ആശുപത്രിയില്‍ ചികിത്സയില്‍

തെലങ്കാനയില്‍ കവര്‍ച്ചാശ്രമം പ്രതിരോധിക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്ക്. ഞായറാഴ്ച രാത്രി ബഞ്ചാര ഹില്‍സിലെ കെബിആര് പാര്ക്കിന് സമീപമാണ് സംഭവം.
സംഭവത്തില്‍ പരിക്കേറ്റ നടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പാര്‍ക്കില്‍ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്.
അപരിചന്‍ ശാലുവിനോട് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും നല്കാന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഇയാളുടെ ആവശ്യം നടി ചെറുത്തുനിന്നതോടെ മോഷ്ടാവ് പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ തട്ടിയെടുത്ത് മുങ്ങി.
ആക്രമണത്തില്‍ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഒരുകാലത്ത് മലയാള സിനിമയുടെ വാർത്തകൾ പത്രത്താളുകളിലും റേഡിയോയിലും ടിവിയിലുമായിരുന്നു. ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിലേക്ക്, വിരൽത്തുമ്പിലേക്ക് സിനിമ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ...
സിനിമാ നടിമാരോട് വളരെയധികം സ്നേഹം പുലർത്തുന്നവരാണ് പ്രേക്ഷകർ. ചില നടിമാർ സിനിമയിൽ ശോഭിച്ച് നിൽക്കുമ്പോൾ തന്നെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ മരണ...
സിനിമ എന്നത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്. സമൂഹത്തിന്റെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട് കാലത്തിനനുസൃതമായി പ്രതിഫലിക്കുന്ന കല. അതിൽ വിനോദം എന്നതിനേക്കാളുപരി കഥാപാത്രം,...
ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം… ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന...
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായകൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട്...