മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടങ്ങി അഭിനയപ്രതിഭ ഏറെ വേണ്ടുന്ന വേഷങ്ങളിലൂടെ സഞ്ചരിക്കുന്ന നടൻ. ഒന്നിനൊന്നു വേറിട്ടതാണ് ജയസൂര്യയുടെ കഥാപാത്രങ്ങള്‍ അടുത്തിടെയായി എന്നതാണ് ഏറ്റവും പ്രത്യേകത.
തന്റെ ഓരോ സിനിമയുടെ കഥ കേള്‍ക്കുമ്പോഴും മനസില്‍ കഥാപാത്രത്തിന്റെ രൂപം തെളിയാറുണ്ടെന്നും അത് ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും തുറന്ന് പറഞ്ഞ് നടന്. ഒരു ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
ജയസൂര്യയുടെ വാക്കുകള്‍
‘കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിന് മുമ്പ് ഡയലോഗ് തരുന്നു, പറയുന്നു എന്നു മാത്രം. കഥാപാത്രം സ്ട്രോംഗ് ആയതു കൊണ്ട് സ്വപ്നക്കൂട്, ക്ലാസ്മേറ്റ്സ് ഒക്കെ ആളുകള്‍ വിശ്വസിച്ചിട്ടുണ്ട്. ഒരു പക്ഷേ എന്റെ ഉള്ളില്‍ അക്കാലത്തെ മാറ്റം സംഭവിച്ചിട്ടുണ്ടാകാം.
കുറച്ചുടെ ഇന്റന്‍സ് ആയിട്ട് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നു പോകുമ്പോള്‍ എക്സ്പീരിയന്‍സിലൂടെ ആര്‍ജ്ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ, ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്.
അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതില്‍ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും സമ്മതിച്ചിരുന്നില്ല മൊട്ടയടിക്കാന്‍. പക്ഷേ, തനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ എന്റെ മനസില്‍ തെളിഞ്ഞ രൂപമാണ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...