Connect with us

പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു… നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്; ഹരീഷ് പേരടി

Malayalam

പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു… നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്; ഹരീഷ് പേരടി

പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു… നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്; ഹരീഷ് പേരടി

സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ വിട്ടു വീഴ്ചയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയേറ്ററില്‍ എത്തിച്ചതെന്ന് ഹരീഷ് പേരടി.

ആന്റണി പെരുമ്പാവൂര്‍ ഇന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്. മരക്കാര്‍ എന്ന ചിത്രം മലയാള സിനിമയുടെ നട്ടെല്ലാകുന്ന സമയമാണിതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍;

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ് മലയാള സിനിമാ വ്യവസായത്തിനും ആ വ്യവസായത്തിന്റെ നിലനില്‍പ്പിനും സിനിമയെന്ന കലാമേഖലക്കും സിനിമയുടെ ജീവ വായുവായ പ്രേക്ഷകര്‍ക്കും വേണ്ടി ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവ്,സിനിമയെ ശ്വസിക്കുന്ന മനുഷ്യന്‍ നടത്തിയ വിട്ടുവീഴ്ച്ചകള്‍. ലാലേട്ടന്റെ തിരഞ്ഞെടുപ്പുകളുടെ വിസ്മയം സാസംകാരിക കേരളം അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുന്ന സമയം.

കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ മലയാള സിനിമയുടെ നട്ടെല്ലാകുന്ന സമയം. ആന്റണി സാര്‍. പ്രതിസന്ധികളില്‍ വളയം പിടിക്കാന്‍ ജീവിതത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു. നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്.

ആശംസകള്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഉപാധികളില്ലെതെയാണ് സിനിമ പ്രദര്‍ശിപ്പിക്കുക.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2 ന് തിയേറ്ററിൽ എത്തുകയാണ്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചിത്രം തിയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top