മരക്കാര്‍ വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ ട്രോളി നടന് വിനായകന് എത്തിയതിന് പിന്നാലെ നടനെതിരെ രൂക്ഷ സൈബര്‍ ആക്രമണം. അസഭ്യ പദപ്രയോഗങ്ങള്‍ മുതല്‍ ഭീഷണികള്‍ വരെ കമന്റുകളിലുണ്ട്.
സോഷ്യല്‍മീഡിയയില്‍ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന് ഇത്തവണ എത്തിയത്. ഒരു ഒ.ടി.ടി അപാരത എന്ന് എഴുതിയ ന്യൂസ് ചാനലിന്റെ പോസ്റ്ററാണ് വിനായകന് പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ചിത്രം അടങ്ങിയതാണ് പോസ്റ്റര്‍. നേരത്തെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ‘ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്ന തരത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിനായകന് രംഗത്തെത്തിയിരുന്നു.
അതേസമയം, മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒ.ടി.ടിയിലാവും ചെയ്യുക. പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, എലോണ്‍, ട്വല്‍ത്ത് മാന്‍, പ്രിയദര്‍ശന്റെ ബോക്സര്‍, വൈശാഖിന്റെ ബിഗ്ബജറ്റ് ചിത്രം എന്നിവയടക്കമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
മരക്കാര്‍ തീയറ്ററില്‍ കാണണമെന്ന് ഒരുപാട് മോഹിച്ചു. ഇതിനായുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങള്‍. ദൃശ്യം 2 ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴും മരയ്ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നു തന്നെയായിരുന്നു ആഗ്രഹം. ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങളാലും തീയറ്ററില്‍ റിലീസ് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. അവസാന സാധ്യതകളും പരിശോധിച്ചിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകളുടെ നിസഹകരണമാണ് കാര്യങ്ങള്‍ തകിടം മറിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....