Connect with us

അദ്ദേഹത്തിന് ഞാൻ ഉറപ്പ് കൊടുത്തു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു… എല്ലാവരും പേടിച്ചു പോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Malayalam

അദ്ദേഹത്തിന് ഞാൻ ഉറപ്പ് കൊടുത്തു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു… എല്ലാവരും പേടിച്ചു പോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

അദ്ദേഹത്തിന് ഞാൻ ഉറപ്പ് കൊടുത്തു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു… എല്ലാവരും പേടിച്ചു പോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം.

ഇപ്പോഴിതാ ചമയം എന്ന ചിത്രത്തിലെ ‘അന്തിക്കടപ്പുറത്ത്’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ. ഒരിക്കല്‍ മറക്കാന്‍ കഴിയാത്ത പാട്ട് ചിത്രീകരണമായിരുന്നു അതെന്നാണ് നടന്‍ പറയുന്നത്.

മനോജ് കെ ജയന്റെ വാക്കുകളിലേക്ക്….

രണ്ടുദിവസം കഴിഞ്ഞ് ചിത്രീകരിക്കേണ്ട ‘അന്തിക്കടപ്പുറത്ത്’ പാട്ട് കേട്ടതോടെ എനിക്കും മുരളി ചേട്ടനും ആകെ ടെന്‍ഷനായി. പാട്ട് പാടിയാണ് കളിക്കേണ്ടത്. ചടുലമായ ചുവടുകള്‍ എങ്ങനെ കളിക്കും, അതിനൊത്തു ചുണ്ടിന്റെ ചലനം ശരിയായി വരുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു ഞങ്ങള്‍ക്ക്. ഒടുവില്‍ ‘നമുക്ക് ചെയ്യാടാ നീ ധൈര്യമായിട്ടിരിക്ക്’ എന്നു പറഞ്ഞു മുരളി ചേട്ടന്‍.

ഡാന്‍സ് മാസ്റ്റര്‍ കുറേ ചുവടുകള്‍ പഠിപ്പിച്ചു. ചിത്രീകരണ സമയത്ത് ഞാന്‍ ഇതൊക്കെ ചെയ്യാമെന്ന് അദ്ദേഹത്തിന് ഉറപ്പും കൊടുത്തു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോള്‍ മാസ്റ്റര്‍ പഠിപ്പിച്ചതില്‍ പകുതി ഞാന്‍ മറന്നു പോയി. എന്റെ മനസ്സില്‍ വന്ന ചുവടുകളൊക്കെയാണ് അന്ന് ചെയ്തത്. എങ്കിലും ഭരതേട്ടന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അത് ഇഷ്ടമായി.

രണ്ടു ദിവസത്തെ പരിശീലനവും രണ്ട് തവണത്തെ പാട്ട് ചിത്രീകരണവും കഴിഞ്ഞതോടെ ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു. എല്ലാവരും പേടിച്ചു പോയി. ഉടന്‍ അവിടെയുള്ളവര്‍ വന്ന് എന്നെയെടുത്ത് ഷൂട്ടിംഗിനു വേണ്ടി നിര്‍മ്മിച്ച ചെറിയ കുടിലില്‍ കൊണ്ടു കിടത്തി. കുറെ നേരം കഴിഞ്ഞാണ് കാല് ശരിയായത്. ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് ‘അന്തിക്കടപ്പുറത്ത്’ എന്ന പാട്ടും അതിന്റെ ഷൂട്ടിംഗും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് മനോജ് പറയുന്നത്.

More in Malayalam

Trending

Recent

To Top