ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്, അത് വല്ലാതെ തളര്‍ത്തിയിരുന്നു, മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു; തുറന്ന് പറഞ്ഞ് ബിനു അടിമാലി
ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്, അത് വല്ലാതെ തളര്‍ത്തിയിരുന്നു, മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു; തുറന്ന് പറഞ്ഞ് ബിനു അടിമാലി
ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്, അത് വല്ലാതെ തളര്‍ത്തിയിരുന്നു, മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു; തുറന്ന് പറഞ്ഞ് ബിനു അടിമാലി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബിനു അടിമാലി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഇപ്പോഴിതാ നടി സ്വാസിക അവതാരകയായ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തിയത് ബിനു അടിമാലിയും നടി രശ്മി അനിലുമായിരുന്നു. ഷോയില്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യതാര്ഥ്യത്തെ കുറിച്ചും താന്‍ നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി.
അടുത്തിടെ സ്റ്റാര്‍ മാജിക്ക് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മൂലം ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിവിളികള്‍ ഒരുമിച്ച് താന്‍ കേട്ടു. സ്റ്റാര്‍ മാജിക്കില്‍ അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോള്‍ ഷോയിലെ മറ്റ് താരങ്ങളും വിശിഷ്ടാതിഥികളും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചകളും സ്റ്റാര്‍ മാജിക്കിനെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു.
അന്നത്തെ ആ സംഭവം കൊണ്ട് താന്‍ നേരിട്ടത് ഷോ വലിയ പ്രശ്നങ്ങളായിരുന്നു. മാനസിക വിദഗ്ധനെ കാണേണ്ട സ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു എന്നും ബിനു അടിമാലി പറഞ്ഞു. യുടെ ജോണറും അവിടുത്തെ രീതികളും അറിയാമായിരുന്നിട്ടും ക്ഷണം സ്വീകരിച്ച് പരിപാടികളില്‍ പങ്കെടുത്ത് വേണ്ട പണവും വാങ്ങിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് പുറത്തെത്തി അധിക്ഷേപിച്ചുവെന്ന തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. കണ്ടെന്റുണ്ടാക്കി വൈറലാകുകയായിരുന്നു ലക്ഷ്യമെന്നാണ് തനിക്ക് തോന്നിയത്.
‘കഴിഞ്ഞ കുറച്ച് നാളുകളായി പല ഭാഗങ്ങളില്‍ നിന്നും ഒരുപാട് എനിക്ക് കിട്ടുന്നുണ്ട്. ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്. അത് വല്ലാതെ തളര്‍ത്തിയിരുന്നു. മാനസീകമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസീക വിദഗ്ധന വരെ കാണേണ്ടി വന്നു. അന്ന് ഷോയില്‍ നടന്ന സത്യാവസ്ഥ പുറത്തിരുന്ന് കണ്ട പ്രേക്ഷകര്‍ക്ക് അറിയില്ല. അയാള്‍ ഷോയില്‍ എത്തി വൈറലാകാനുള്ള കണ്ടന്റുണ്ടാക്കി പണവും വാങ്ങി മടങ്ങി.
പ്രേക്ഷകരെ സത്യത്തില്‍ അയാള്‍ പൊട്ടനാക്കി. അയാള്‍ മൂന്ന് ദിവസം കൊണ്ടാണ് വിവാദമായ പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ചാരിറ്റി അയാള്‍ മാത്രമല്ല. ഞാനും എന്നാല്‍ കഴിയും വിധം ചെയ്യാറുണ്ട്. മലയാള സിനിമയിലെ എല്ലാ താരങ്ങളും ചാരിറ്റി ചെയ്യുന്നവരാണ്. പക്ഷെ ഇയാള്‍ക്ക് അതും ബിസിനസാണ്. ചാരിറ്റി ചെയ്യുന്ന വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഇട്ട് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുന്നു. ഇതിനെ ചാരിറ്റിയെന്നല്ല ബിസിനസ് എന്നാണ് വിളിക്കേണ്ടത്’ എന്നും ബിനു അടിമാലി പറയുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...