Connect with us

നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്നടന്‍ വിജയ് യെ കണ്ടു പഠിക്കണം, ഞാന്‍ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല…. പണമുണ്ടെങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ?; ആലപ്പി അഷ്‌റഫ്

Malayalam

നടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ്. പെട്രോള്‍ വില വര്‍ധനവിനെതിരെ വിജയ് സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍

‘നിന്റെ കൈയ്യില്‍ കാശുണ്ട്’, ജോജുവിനു നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരുപക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍.

ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടെങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.

ആര്‍ടിഓ ഓഫിസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗര്‍മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്നടന്‍ വിജയ്?യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്.

അദ്ദേഹം പെട്രോള്‍ വില വര്‍ധനവിനെതിരെ സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പരുത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top