
Malayalam
മരണം പോലെ സത്യമായ പ്രണയം; പുത്തൻ റൊമാൻസ് വരച്ചുചേർത്ത് സിദ്ധുവും അപ്പുവും; പ്രണയവർണ്ണങ്ങൾ പരമ്പരയുടെ കഥ ഇതുവരെ !
മരണം പോലെ സത്യമായ പ്രണയം; പുത്തൻ റൊമാൻസ് വരച്ചുചേർത്ത് സിദ്ധുവും അപ്പുവും; പ്രണയവർണ്ണങ്ങൾ പരമ്പരയുടെ കഥ ഇതുവരെ !

മലയാളം ടെലിവിഷൻ പരിപാടികൾക്ക് എന്നും പ്രേക്ഷകർ ഏറെയാണ്. അതിൽ തന്നെ സീരിയലുകൾക്കാണ് കാഴ്ചക്കാർ ഏറെയുള്ളത്. ഇപ്പോൾ പുത്തൻ സീരിയലുകളുടെ വസന്തകാലമാണ് എന്നുതോന്നുന്നു . അടുത്തിടെ അടുപ്പിച്ച് നിരവധി സീരിയലുകൾ എത്തി. ഏഷ്യാനെറ്റ് സീരിയലുകളാണ് പലപ്പോഴും റേറ്റിംഗിൽ മുന്നിൽ എത്തുന്നത്.
എന്നാൽ, അടുത്തിടെ വ്യത്യസ്ത പ്രമേയവുമായി സീ കേരളവും രംഗത്തുവന്നിട്ടുണ്ട്. അതിൽ തന്നെ രണ്ടാഴ്ച മുന്നെയാണ് വർണ്ണപ്പകിട്ടു നിറച്ചുകൊണ്ട് പ്രണയ വർണ്ണങ്ങൾ സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിച്ചത്. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ സ്വാതി നിത്യാനന്ദാണ് നായികാ കഥാപാത്രമായ അപർണ്ണയെ അവതരിപ്പിക്കുന്നത്. ഭ്രമണം, നാമം ജപിക്കുന്ന വീട് എന്നീ സീരിയലുകളിലൂടെ സ്വാതിയെ മലയാളികൾ സ്വീകരിച്ചതാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് പ്രണയവർണ്ണങ്ങളിൽ സ്വാതി എത്തിയിരിക്കുന്നത്.
സ്വാതിയ്ക്ക് ഒപ്പം നായകനായി റിച്ചാർഡ് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സുമംഗലി ഭവയ്ക്ക് ശേഷം റിച്ചാർഡ് നായകനാകുന്ന പരമ്പരയിൽ റിച്ചാർഡിനെ വ്യത്യസ്തമാക്കുന്നത് കഥാപാത്രം മാത്രമല്ല, ഫുൾ ലുക്ക് കൂടിയാണ്. അടിപൊളി ഹെയർ സ്റ്റൈലിൽ എത്തിയ റിച്ചാർഡിന്റെ സിദ്ധാർത്ഥ് എന്ന കഥാപാത്രം ഇതിനോടകം തന്നെ ആരാധകരെ നേടിക്കഴിഞ്ഞിട്ടുണ്ട്.
പ്രണയത്തിന്റെ പുത്തൻ ലോകം തുറന്നുതരുന്നതിനോടൊപ്പം ഒരു അടുക്കള കഥയിലല്ല പ്രണയവർണങ്ങൾ വിരിയുന്നത് എന്ന പ്രത്യേകാതെയുമുണ്ട്. മലയാള സീരിയലുകളിൽ പണ്ടുമുതൽ കാണുന്ന പാറ്റേണിൽ നിന്നും മാറി, അതായത് സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് അതിൽ നിന്നൊക്കെ മാറി കാലത്തിനൊപ്പമെത്തിയ ഒരു പാരമ്പരകൂടിയായിരിക്കുകയാണ് സീ കേരളത്തിലെ പ്രണയവർണ്ണങ്ങൾ .
ഹിന്ദി ബംഗാളി തർക്കിഷ് തുടങ്ങി മറ്റുഭാഷകളിലെ പരമ്പരയ്ക്ക് യൂത്തിനിടയിൽ പ്രാധാന്യം കൂടിയപ്പോൾ മലയാള സീരിയയിലിനും മാറ്റം വന്നുഎന്നുതന്നെ പറയാം. ഹിറ്റ് സംവിധായകൻ കെ കെ രാജീവ് ആണ് പ്രണയവർന്നാണ് നിർമ്മിക്കുന്നത്. ബംഗാളി സീരിയൽ കി കൊരെ ബോൽബോ ടൊമായി എന്നതിന്റെ റീമേക്ക് ആണ് സിദ്ധാർത്ഥ് അപർണ്ണ പ്രണയകഥയായ പ്രണയ വർണ്ണങ്ങൾ.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വർണ്ണപ്പകിട്ടുമായിട്ട് സാദൃശ്യമുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് പരമ്പര മുന്നേറുന്നത്.
സീ കെരളം പ്രണയവർണങ്ങളുടെ ഇതുവരെയുള്ള കഥ കേൾക്കാം വീഡിയോയിലൂടെ !
about pranayavarnnagal
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...