Connect with us

ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറി പാത്രങ്ങള്‍ എറിഞ്ഞുടച്ചു..,നൈല ഉഷയ്‌ക്കെതിരെ വിമര്‍ശനം, ഒടുവില്‍ മറുപടിയുമായി താരം

Malayalam

ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറി പാത്രങ്ങള്‍ എറിഞ്ഞുടച്ചു..,നൈല ഉഷയ്‌ക്കെതിരെ വിമര്‍ശനം, ഒടുവില്‍ മറുപടിയുമായി താരം

ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറി പാത്രങ്ങള്‍ എറിഞ്ഞുടച്ചു..,നൈല ഉഷയ്‌ക്കെതിരെ വിമര്‍ശനം, ഒടുവില്‍ മറുപടിയുമായി താരം

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മറിയത്തെ മറക്കാത്തവരായി ആരുമുണ്ടാകില്ല. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമായി മാറുകയായിരുന്നു നൈല ഉഷ. വലിച്ചുവാരി ചിത്രങ്ങള്‍ ചെയ്യാറില്ലെങ്കിലും ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടാറുമുണ്ട്. മിനുട്ട് ടു വിന്‍ ഇറ്റ് എന്ന ടെലിവിഷന്‍ പരിപാടി അവതാരികയായും നൈല ശ്രദ്ധേയയായിരുന്നു. ദുബായിലെ ഒരു സ്വകാര്യ എഫ് എമ്മിലെ ജീവനക്കാരി കൂടിയാണ് നൈല. ജോലിയോടൊപ്പം തന്നെ തന്റെ അഭിനയവും കൊണ്ടുപോകുവാന്‍ നൈല വളരെയധികം ശ്രദ്ധിക്കാറുണ്ട്.

അടുത്തിടെ നൈല ഉഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു പാര്‍ട്ടി വീഡിയോ വൈറലായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നൈല ഉഷയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകള്‍ എറിഞ്ഞ് പൊട്ടിക്കുന്നതായിരുന്നു വീഡിയോ. നിരവധി ആളുകള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം എന്താണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ.

വാക്കുകള്‍, താന്‍ ചെയ്തത് ഒരു ഗ്രീക്ക് ട്രഡീഷന്‍ ആണെന്നും റസ്റ്റോറന്റ് ഒരു ഗ്രീക്ക് റസ്റ്റോറന്റ് ആണ്. ഗ്രീക്കുകാര് വര്‍ഷങ്ങളായി ഫോളോ ചെയ്തു വരുന്ന ഒരു പാരമ്പര്യം ആണിത്, എന്തെങ്കിലും വിശേഷദിവസങ്ങള്‍ ഒക്കെ വരുമ്പോള്‍ പ്ലേറ്റ് പൊട്ടിക്കുന്നത് സാധാരണകാര്യമാണ്. ഇത് ഫുഡ് കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലേറ്റ് പോലെയല്ലെന്നും പൊട്ടിക്കാന്‍ വേണ്ടി അവരുണ്ടാക്കുന്ന പ്ലേറ്റാണ്. പൊട്ടിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന പ്ലേറ്റുകളാണ് അതെന്നും അത് തറയിലിട്ട് പൊട്ടിച്ച് കഴിഞ്ഞാല്‍ പൊട്ടിയത് ശേഖരിച്ച് വീണ്ടും പ്ലേറ്റുകളുണ്ടാക്കി അടുത്ത ഗസ്റ്റിന് നല്‍കുകയാണ് ചെയ്യുക. ഇത് ഒരു പാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണെന്നും ഫുഡ് കഴിക്കുന്ന പ്ലേറ്റല്ല എറിഞ്ഞുപൊട്ടിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായും തിളങ്ങുകയാണ് നടി. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ അഭിനയ രംഗത്ത് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

അടുത്തിടെ തന്റെ സ്വപ്‌നത്തെകുറിച്ചും താരം പറഞ്ഞിരുന്നു. തന്റെ സ്വപ്നം ഇന്ത്യ ചുറ്റികാണണം എന്നാണ് ആ സ്വപനത്തിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളൂ താന്‍ എന്നുമാണ് നൈല പറയുന്നത്. ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, നേപ്പാള്‍, ഹോങ്കോങ്, മക്കാവു, റഷ്യ, സ്‌പെയിന്‍, പാരിസ്, ഓസ്ട്രിയ, ഹംഗറി, പ്രാഗ്, സ്ലോവാക്കിയ, റൊമേനിയ, സെര്‍ബിയ അങ്ങനെ നീളുന്നു കണ്ട സ്ഥലങ്ങള്‍. ഓരോ നാടിനും വ്യത്യസ്തമായ സൗന്ദര്യമാണ്.

യാത്രകളോടുള്ള പ്രണയം കൊണ്ടാവാം കണ്ട സ്ഥലങ്ങളൊക്കെയും എനിക്ക് പ്രിയപ്പെട്ടതാണ്. വീണ്ടും പോകണമെന്നു തോന്നിയത് ഋഷികേശ് ആണ്. ഇത്തവണ പുതുവര്‍ഷത്തിന് മസ്സൂറി, ഋഷികേശ് യാത്ര പോയിരുന്നുവല്ലാത്ത ഒരു അനുഭൂതി നിറഞ്ഞതായിരുന്നു ആ യാത്ര. ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്. എനിക്ക് അഡ്വഞ്ചര്‍ ട്രിപ് ഒരുപാട് ഇഷ്ടമാണ്, കയാക്കിങ്, ബന്‍ജി ജംപിങ്, ഡൈവിങ് തുടങ്ങി വിനോദങ്ങളും ഇഷ്ടമാണ്.

സ്ത്രീകളോടും പെണ്‍കുട്ടികളോടും അങ്ങേയറ്റം സ്നേഹമുള്ളവരാണ് ഋഷികേശുകാര്‍. അവിടുത്തെ ക്ഷേത്രങ്ങളും അന്തരീക്ഷവുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. വിദേശയാത്രയില്‍ എനിക്ക് ഇഷ്ടമായത് പാരിസ് ആയിരുന്നു. പാഠപുസ്തകത്തില്‍ നിന്നു പഠിച്ച ചരിത്രവും കാഴ്ചകളുമൊക്കെ നിറഞ്ഞ പാരിസും ഈഫല്‍ ടവറുമൊക്കെ ഒരുപാട് ഇഷ്ടമായി. പിന്നെയുള്ളത് സ്‌പെയിനും ലണ്ടനും പ്രാഗുമൊക്കെ. ഓരോ രാജ്യത്തിനും വ്യത്യസ്ത സൗന്ദര്യമാണ്. പുരാതന സംസ്‌കാരവും ചരിത്രവുമുള്ള അസര്‍ബെയ്ജാനിലേക്കും യാത്ര പോയിരുന്നു.

വര്‍ക്കലയിലെ ബീച്ചും ക്ലിഫുമൊക്കെ ഒരുപാട് ഇഷ്ടമാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവിടെ ഒരു കോഫി ഷോപ് തുടങ്ങണമെന്ന്. അടിപൊളി ഇടമാണ്. നിരവധി വിദേശീയര്‍ എത്തുന്ന ഇടം. ഫോര്‍ട്ട്‌കൊച്ചി പോലെ തോന്നും. അതുപോലെ കോവളവും ഇഷ്ടമാണ്. ഈ കാഴ്ചകളില്‍ നിന്നൊക്കെ വ്യത്യസ്തമായ സാംസ്‌കാരിക നഗരമായ തൃശ്ശൂരും എന്റെ പ്രിയപ്പെട്ട സ്ഥലമാണ്. എന്റെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ അവിടെയുണ്ട്.

ഞാന്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് സുഹൃത്തുക്കളോടൊപ്പമാണ്.ഞാന്‍ ജോലി ചെയ്യുന്ന ഓഫിസില്‍ നിന്നും എല്ലാവര്‍ഷവും യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. മറക്കാനാവാത്ത യാത്രകളാണ് അവയൊക്കെയും. ഞങ്ങളുടെ മിക്ക യാത്രകളും വിന്റര്‍ സീസണിലാണ്. നാലുദിവസത്തെ യാത്രയായിരിക്കും. അവിടെ ചുറ്റിയടിക്കും. തണുപ്പിനുള്ള ഡ്രസ് വാങ്ങിയും ഷോപ്പിങ് നടത്തിയും നേരം പുലരുവോളം കാഴ്ചകള്‍ ആസ്വദിച്ച് നടക്കും. ഒരുപാട് ഓര്‍മകള്‍ നിറഞ്ഞ യാത്രകളാണ് അവ. ഓഫിസില്‍ നിന്നും അവധിയെടുക്കുന്നത് ചിലപ്പോള്‍ ഷൂട്ടിങ്ങിനായി ആകും. പിന്നെ വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ വീസനടപടിക്രമങ്ങളുമൊക്കെ റെഡിയാക്കേണ്ടതിനാല്‍ അതിനായി സമയം കണ്ടെത്താറുണ്ട്.

More in Malayalam

Trending

Recent

To Top