നിര്‍മ്മാണച്ചെലവ് 161 കോടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സ്ക്വിഡ് ഗെയിം’ കൊയ്ത ലാഭം എത്രയെന്ന് കണ്ടോ…!, നെറ്റ്ഫ്ളിക്സിന്റെ ആഭ്യന്തര കണക്കുകള്‍ പുറത്ത്
നിര്‍മ്മാണച്ചെലവ് 161 കോടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സ്ക്വിഡ് ഗെയിം’ കൊയ്ത ലാഭം എത്രയെന്ന് കണ്ടോ…!, നെറ്റ്ഫ്ളിക്സിന്റെ ആഭ്യന്തര കണക്കുകള്‍ പുറത്ത്
നിര്‍മ്മാണച്ചെലവ് 161 കോടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സ്ക്വിഡ് ഗെയിം’ കൊയ്ത ലാഭം എത്രയെന്ന് കണ്ടോ…!, നെറ്റ്ഫ്ളിക്സിന്റെ ആഭ്യന്തര കണക്കുകള്‍ പുറത്ത്
ഇന്ന് വെബ്സീരീസുകള്‍ക്ക് പ്രിയമേറുന്ന കാലമാണ്. നെറ്റ്ഫ്ള്ക്സില്‍ അടുത്തിടെ പുറത്തിറങ്ങിയ ‘സ്ക്വിഡ് ഗെയിം’ ആയിരുന്നു ഒടുവില്‍ ഏറ്റവും ജനപ്രീതി നേടിയ സിരീസ്. എന്നാല്‍ ഇപ്പോഴിതാ സ്ക്വിഡ് ഗെയിം കമ്പനിയ്ക്കുണ്ടാക്കിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മറ്റു പല സിരീസുകളെയും അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറവാണെന്നതാണ് സ്ക്വിഡ് ഗെയിമിനോട് നെറ്റ്ഫ്ളിക്സിന്റെ പ്രിയം കൂട്ടുന്ന പ്രധാന ഘടകം.
161 കോടി രൂപയാണ് ആദ്യ സീസണിന്റെ ആകെ നിര്‍മ്മാണച്ചെലവ് അതായത് എപ്പിസോഡിന് 18 കോടി രൂപ. എന്നാല്‍ ഷോ സൃഷ്ടിച്ചിരിക്കുന്ന മൂല്യം 891.1 മില്യണ്‍ ഡോളര്‍ (6694 കോടി രൂപ) ആണെന്നാണ് നെറ്റ്ഫ്ളിക്സിന്റെ ആഭ്യന്തര കണക്ക്. സ്ക്വിഡ് ഗെയിമിന്റെ വരവ് ഓഹരിവിപണിയില്‍ നെറ്റ്ഫ്ളിക്സിനെ 7 ശതമാനം കയറ്റിയിരിക്കുകയാണ്. 20.9 ലക്ഷം കോടി രൂപയാണ് നെറ്റ്ഫ്ളിക്സിന്റെ നിലവിലെ മതിപ്പുമൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 32 മുതല്‍ 63 മിനിറ്റുകള്‍ വരെയുള്ള ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ് ആയിരുന്നു അത്. ഭാഷാഭേദമന്യെ ലോകമെമ്പാടും പ്രേക്ഷകരുണ്ടായി സിരീസിന്.
റിലീസ് ചെയ്ത് ആദ്യ 23 ദിവസത്തിനുള്ളില്‍ ഷോയുടെ രണ്ട് മിനിറ്റ് എങ്കിലും കണ്ടവരുടെ എണ്ണം 13.2 കോടി വരുമെന്നാണ് നെറ്റ്ഫ്ളിക്സിന്റെ കണക്ക്. ഇതില്‍ 89 ശതമാനം പ്രേക്ഷകര്‍ ചുരുങ്ങിയത് 75 മിനിറ്റ് എങ്കിലും കണ്ടിട്ടുണ്ടെന്നും 66 ശതമാനം പേര് (8.7 കോടി പേര്) 23 ദിവസത്തിനകം ആദ്യ സീസണ് പൂര്‍ത്തിയാക്കിയെന്നും കണക്കുകള്‍ പറയുന്നു.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....