News
ഷെര്‍ലിന്‍ ചോപ്രയെ പൂട്ടാനൊരുങ്ങി ശിൽപ ഷെട്ടി…. 50 കോടിയുടെ മാനനഷ്ടക്കേസ് നൽകി താരം
ഷെര്‍ലിന്‍ ചോപ്രയെ പൂട്ടാനൊരുങ്ങി ശിൽപ ഷെട്ടി…. 50 കോടിയുടെ മാനനഷ്ടക്കേസ് നൽകി താരം
ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. മാധ്യമങ്ങളിലൂടെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിനാണ് ഷെര്‍ലിന്‍ ചോപ്രക്കെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും കാണിച്ച് ഷെർലിൻ ചോപ്ര കഴിഞ്ഞദിവസം മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിലെ വിവരങ്ങൾ അവർതന്നെ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുകയുംചെയ്തു.
മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഷെർലിൻ ചോപ്ര പരാതി നൽകിയത്. 2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഷെർലിൻ പറയുന്നു. ഇതേപ്പറ്റി ഈവർഷം ഏപ്രിലിൽ പോലീസിൽ പരാതി നൽകിയെങ്കിലും രാജ് കുന്ദ്രയുടെ ഭീഷണിയെത്തുടർന്ന് അത് പിൻവലിക്കുകയായിരുന്നെും പരാതിയിൽ ഉറച്ചുനിൽക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ രാജിനെതിരേ നേരത്തേയുന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നെന്ന് ഷെർലിൻ തന്നെ നേരത്തേ ശില്പയോട് സമ്മതിച്ചതാണെന്ന് അഭിഭാഷകൻ പറയുന്നു.
രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് നേരത്തേ ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരംഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്. എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നൂ നിർദേശം. ഇക്കാര്യങ്ങളിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താൻ കഴിയാതിരുന്നതുകാരണം കുന്ദ്രയുടെ സംരംഭത്തിനുവേണ്ടി അഭിനയിച്ചിട്ടില്ലെന്നാണ് ഷെർലിൻ മൊഴി നൽകിയിട്ടുള്ളത്. ഈ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷമാണ് ജാമ്യം കിട്ടിയത്.