കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്, അന്ന് ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന ആ ജിഷിന് ഈ ജിഷിന് ആണോ…!? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിഷിന്
കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്, അന്ന് ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന ആ ജിഷിന് ഈ ജിഷിന് ആണോ…!? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിഷിന്
കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്, അന്ന് ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന ആ ജിഷിന് ഈ ജിഷിന് ആണോ…!? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിഷിന്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടി ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനു പിന്നാലെ നടന്ന പ്രശ്നങ്ങള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇടിച്ചതെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. നീ നടിയല്ലേടി, സിനിമാ നടി എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാര്‍ ചോദിക്കുന്ന വീഡിയോയാണ് എത്തിയിരുന്നത്. ആളുകള്‍ പേര് ചോദിച്ചതോടെ ജിഷിന് എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇതോടെ നിരവധി പേര് സീരിയല്‍ നടന് ജിഷിന് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ജിഷിന് സംഭവത്തില്‍ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ജിഷിന് താനല്ലെന്നും ആവശ്യമില്ലാതെ തന്റെ പേര് ഇത്തരം സംഭവങ്ങളിലേയ്ക്ക് വലിച്ചിടരുത് എന്നുമാണ് ജിഷിന് പറയുന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് ജിഷിന്. നിരവധി സിരീയലുകളില്‍ പ്രധാന വേഷങ്ങളില്‍ ജിഷിന് അഭിനയിച്ചിരുന്നു. ഗായത്രി സുരേഷിന്റെ വാഹനാപകട സമയത്ത് താരത്തിനൊപ്പം സഞ്ചരിച്ചത് സീരിയല്‍ താരം ജിഷിന് ആണെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത സംഭവത്തിലേക്കാണ് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതെന്നുമാണ് ജിഷിന് സോഷ്യല്‍മീഡിയയില്‍ ലൈവിലെത്തി പറഞ്ഞത്. തനിക്കും കുടുംബവും പ്രായമായ അമ്മയുമുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ അവര്‍ക്ക് വലിയ വേദനയാണുണ്ടാക്കുന്നതെന്നുമാണ് ജിഷിന് പറഞ്ഞത്.
‘എല്ലാവര്ക്കും നമസ്കാരം…. കുറച്ചുനാളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ലൈവ് വരാന്‍ കാരണം ഗായത്രി സുരേഷിന്റെ കാര്‍ അപകടത്തില്‍ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങള്‍ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് എന്റെ പേര് ഉയര്‍ന്നുകേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാന്‍ ആ പ്രശ്നം വിട്ടതാണ്. ഞാന്‍ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി… ഞാന്‍ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേള്‍ക്കുന്നുണ്ട് എന്ന് ഞാന്‍ അവളോട് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുകയില്ല എന്നാണ് അവള് പറഞ്ഞത്.
സംഭവത്തിന് ശേഷം കുറെ ആളുകള്‍ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല. വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കുടുംബപ്രേക്ഷകര്‍ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ലൈവില്‍ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കൊടുക്കരുത്…’ എന്നും ജിഷിന് പറഞ്ഞു.
ഗായത്രിയുടെ കാര്യത്തില്‍ നടന്ന യഥാര്‍ഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താന്‍ തന്നെ പ്രേരിപ്പിച്ചത് ജിഷിന് കൂട്ടിച്ചേര്‍ത്തു. കൂടാതെ ജിഷിന് എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാല്‍ താന്‍ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് മതിയായി എന്നുമാണ് ജിഷിന് പറയുന്നത്.
അങ്ങനൊരു പേരിലേക്ക് തന്റെ മാതാപിതാക്കള്‍ എത്തിയതിന് പിന്നിലെ കഥയും ജിഷിന് പറയുന്നുണ്ട്. അമ്മ മകള്‍ ഉണ്ടാകുമെന്ന് കരുതി ജിഷ എന്ന പേര് നേരത്തെ കണ്ടുപിടിച്ചിരുന്നുവെന്നും പിന്നീട് ഞാന്‍ ജനിച്ചപ്പോള്‍ ആണ്‍കുട്ടിയായതിനാല്‍ ജിഷിന് എന്ന് മാറ്റുകയായിരുന്നുവെന്നും ജിഷിന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ ജിഷിന് തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....