മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം അദ്ദേഹം രേഖപ്പെടുത്തിയത്.
മനുഷ്യന് പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങള്‍ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്. അല്ലെങ്കില്‍ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ. 15 വര്‍ഷമായി അട്ടപ്പാടിയില്‍ ഖനനമില്ല. 90കളില്‍ ഉള്ളതിനേക്കാള്‍ 10% കാടിന്റെ വളര്‍ച്ച ഇപ്പോള്‍ അധികമായിട്ടുണ്ട് എന്നാണ് കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനവും അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗില്‍ അപ്പൂപ്പന്റെ ചിത്രകഥകളുടെ പഴഞ്ചന്‍ പുരാണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
കേരളത്തില്‍ ഒരു പ്രളയമുണ്ടായാല്‍ ഉടനെ ഗാഡ്ഗില്‍ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഞങ്ങളുടെ അപ്പനപ്പുപ്പന്മാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ട്…മനുഷ്യന് പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങള്‍ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്..അല്ലെങ്കില്‍ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ…15 വര്‍ഷമായി അട്ടപ്പാടിയില്‍ ഘനനമില്ല..
90കളില്‍ ഉള്ളതിനേക്കാള്‍ 10% കാടിന്റെ വളര്‍ച്ച ഇപ്പോള്‍ അധികമായിട്ടുണ്ട് എന്നാണ് കണക്കുകള്‍…ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കില്‍ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകള്‍ പൊളിച്ച് തൊട്ടടുത്ത ക്വാറിയില്‍ നിക്ഷേപിച്ച് കാടുകളില്‍ കുടില്‍ കെട്ടി ജീവിച്ച് മാതൃകകാട്ടുക…രണ്ട് ദിവസം മൊബൈല്‍ റെയ്ഞ്ചില്ലാത്ത,തിന്നാന്‍ ബര്‍ഗര്‍ ഇല്ലാത്ത,തൂറാന്‍ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടില്‍ ഇരിക്കുമ്പോള്‍ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം…കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമര്‍ദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗില്‍ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചന്‍ പുരാണം…പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള താഴ്വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളു…ആശംസകള്‍
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...