Connect with us

ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും പറഞ്ഞു; ഒടുവിൽ സംഭവിച്ചത്

Malayalam

നടന്‍ മുകേഷുമൊത്തുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവെച്ച് നടി മേനക. താനും നടി ലിസിയും ചേര്‍ന്ന് മുകേഷിനെ ഫോണ്‍ വിളിച്ച് പറ്റിച്ച കഥയാണ് ഒരു അഭിമുഖത്തിൽ മേനക പറയുന്നത്.

മേനകയുടെ വാക്കുകളിലേക്ക്…

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ അമൃത ഹോട്ടലില്‍ നില്‍ക്കുന്ന സമയം. ഞാനും ലിസിയുമെല്ലാമുണ്ട്. അപ്പോള്‍ മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ പറഞ്ഞു. മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. അങ്ങനെ ഞാന്‍ ഫോണ്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു. പറ്റിച്ചല്ലോ എന്ന് ഓര്‍ത്തിട്ട്.

കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു ഫോണ്‍ വന്നു. ഹലോ ഞാന്‍ മുകേഷാണ് എന്ന് പറഞ്ഞു. ഞാന്‍ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി. ഇല്ല ഞാന്‍ വിളിച്ചില്ല. എന്തായിരുന്നു എന്ന് ഞാന്‍ ചോദിച്ചു. പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങള്‍ അങ്ങ് ചിരിച്ചു പോയി. അപ്പോള്‍ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാന്‍ പിടിച്ചത്. നീ മറുപടി കാണാമെന്ന് പറഞ്ഞു. മുകേഷേട്ടന്‍ പറഞ്ഞു.

മറുപടി എന്ന് പറയുന്നത് മലയാള വാക്കല്ല. അത് തമിഴാണ്. മലയാളത്തില്‍ മറുപടി എന്ന് പറഞ്ഞാല്‍ ഉത്തരമാണ്. ഞാന്‍ മറുപടി എന്ന് അവിടെ പറഞ്ഞത് വീണ്ടും കാണാം എന്ന അര്‍ത്ഥത്തിലായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending