ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു എന്ന വിവരം പുറത്ത് വന്നത്. സാമന്ത തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. സാമന്തയുമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ആയിരുന്നു നാഗചൈതന്യയുടെ താമസം എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടതോടെ നാഗചൈതന്യ പുതിയ വീട്ടിലേയ്ക്ക് മാറുകയാണ് എന്നാണ് പുതിയ വിവരം. നടന് ഹൈദരബാദില്‍ തന്നെ പുതിയ ഒരു വില്ല വാങ്ങിയിട്ടുണ്ട് എന്നും വൈകാതെ അങ്ങോട്ടേക്ക് താമസം മാറും. നിലവില്‍ പുതിയ വില്ലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
നേരത്തെ സാമന്തയും നാഗചൈതന്യയും ഹൈദരബാദിലെ ഗാച്ചിബൗലി എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. വിവാഹമോചിതരാവാം എന്ന് രണ്ട് പേരും ഒന്നിച്ച് തീരുമാനം എടുത്തതോടെ സാമന്ത സ്വന്തം വീട്ടിലേക്കും നാഗചൈതന്യ ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു.
അതിനിടയില്‍ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് വന്‍ വിജയമായതിന് ശേഷം സാമന്ത മുംബൈയിലേക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി നടി മുംബൈയില്‍ ഒരു ഫ്ളാറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നന്നേക്കുമായി മുംബൈയിലേക്ക് ഒരു മാറ്റം ഉണ്ടാവില്ല എന്നാണ് നടി പറയുന്നത്.
തന്റെ വീട് ഹൈദരബാദില്‍ ആണെന്നും ഇവിടെ തന്നെ തുടരാനാണ് തീരുമാനം എന്നും സമാന്ത വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 2ന് ആണ് വിവാഹമോചന വാര്‍ത്ത താരങ്ങള്‍ ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...