
News
കാടും മേടും താണ്ടിയും ട്രക്കിംഗ് നടത്തിയും സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന് അടിച്ചുപൊളിച്ച് ജാന്‍വി കപൂര്‍
കാടും മേടും താണ്ടിയും ട്രക്കിംഗ് നടത്തിയും സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന് അടിച്ചുപൊളിച്ച് ജാന്‍വി കപൂര്‍

ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയ ആയ നടിയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍ഹിറ്റ് നായികയായിരുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാദകര്‍ ഏറ്റെടുക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രാചിത്രങ്ങളാണ് ജാന്‍വി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കാടും മേടും താണ്ടിയും ട്രക്കിംഗ് നടത്തിയും പുഴയരികില്‍ വിശ്രമിച്ചുമെല്ലാം തന്റെ കൂട്ടുകാരികള്‍ക്കൊപ്പമുള്ള വെക്കേഷന് ആഘോഷമാക്കുകയാണ് ജാന്‍വി.
2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ‘റൂഹി- അഫ്സ’ യാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ജാന്‍വി ചിത്രം. ആനന്ദ് എല്‍ രാജ് സംവിധാനം ചെയ്ത ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജാന്‍വി ഇപ്പോള്‍.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...