Connect with us

സിനിമാ സീരിയൽ താരവും മുൻ എംപിയുമായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

News

സിനിമാ സീരിയൽ താരവും മുൻ എംപിയുമായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

സിനിമാ സീരിയൽ താരവും മുൻ എംപിയുമായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

സിനിമാ സീരിയൽ താരവും മുൻ എംപിയുമായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

രാമാനന്ദ് സാഗ‍ർ ഒരുക്കിയ ബ്രഹ്മാണ്ഡ പരമ്പര രാമായണത്തിൽ രാവണന്‍റെ വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട താരമാണ് അരവിന്ദ് ത്രിവേദി. ബോളിവുഡിലും ഗുജറാത്തിലുമായി മുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. മികച്ച നടനുള്ള ഗുജറാത്തി സര്‍ക്കാരിന്‍റെ പുരസ്കാരം ഏഴ് തവണ നേടിയിട്ടുള്ളയാള്‍ കൂടിയാണ്. രാമായണത്തിലെ ത്രിവേദിയുടെ സഹതാരങ്ങളായ അരുൺ ഗോവിൽ, സുനിൽ ലാഹിരി, ദീപിക ചികില തുടങ്ങിയവർ അദ്ദേഹത്തിന്‍റെ മരണത്തിൽ സോഷ്യൽമീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.

ത്രിവേദി പിതാവിനെ പോലെയായിരുന്നുവെന്നും വഴികാട്ടിയാണെന്നുമാണ് നടൻ സുനിൽ ലാഹിരി കുറിച്ചിരിക്കുന്നത്. രാമയണം പരമ്പരയിൽ ലക്ഷ്മണനായി അഭിനയിച്ചയാളാണ് സുനിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരത്തിന് ആദരാഞ്ജലികൾ നേർന്ന് ട്വിറ്ററിൽ അനുശോചനകുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടോളമായി അഭിനയലോകത്ത് സജീവമായിരുന്നു. 1991 മുതൽ 96 വരെ ഗുജറാത്തിലെ സബര്‍കഥ മണ്ഡലത്തിൽ നിന്നും എംപിയുമായിരുന്നു. 87ലാണ് ദൂരദർശനിൽ രാമായണം പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയത്. പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരും പരമ്പര ഏറ്റെടുത്തിരുന്നു.

More in News

Trending

Recent

To Top