യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദര്‍ശിച്ച ശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകള്‍. യുപി സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണയെ നിയമിച്ചിരിക്കുകയാണ്. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പരിപാടിയുടെ അംബാസഡറായാണ് കങ്കണയെ നിയമിച്ചത്.
രാം ജന്മ ഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളി നാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അയോധ്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യുമെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതില്‍ ചര്‍ച്ചചെയ്യുമെന്നും കങ്കണ വ്യക്തമാക്കുന്നു.
കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു
”ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ അതിയായ സന്തോഷം തോന്നുന്നു. ഊര്‍ജ്ജസ്വലനായ, ആത്മാര്‍ത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നല്‍കുന്നയാളുമാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളില്‍ ഒരാളുമായി സംവദിക്കാനായത് അംഗീകാരമായി കാണുന്നു. തേജസ് സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നല്കിയ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് നന്ദി അറിയിക്കുന്നു. ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്. വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....