Connect with us

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ; ചിത്രം വൈറൽ

News

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ; ചിത്രം വൈറൽ

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ; ചിത്രം വൈറൽ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോളിവുഡ് നടി കങ്കണാ റണാവത്ത് സന്ദര്‍ശിച്ചു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു.

രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ മറുപടി നല്‍കി. സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി അനുഭാവം വ്യക്തമായി തുറന്നുപറഞ്ഞ നടിയാണ് കങ്കണ റണാവത്ത്. മഹാരാഷ്ട്ര ശിവസേന സര്‍ക്കാറുമായി കങ്കണയുടെ ഏറ്റുമുട്ടല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ കങ്കണ എയര്‍ഫോഴ്സ് പൈലറ്റ് ആയെത്തുന്ന ‘തേജസ്’, റസ്‍നീഷ് റാസി ഗയ്‍യുടെ ‘ധാക്കഡ്’ എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകള്‍.

More in News

Trending