ബിഗ് ബോസ്സിൽ മണികുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഡിംപൽ ഭാൽ. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്.
എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന് താരത്തിലുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരങ്ങൾ പരസ്പരം ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് പ്രചരിക്കുന്ന വാർത്തയുടെ അടിസ്ഥാനം. ഡിംപൽ ഭാലിന്റ സഹോദരിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇതിന് പിന്നാലെ മണികുട്ടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്
മോഹൻലാലിന്റ വാക്കുകളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.” എന്നെ വിശ്വാസം എന്നെ രക്ഷിക്കും എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മണിക്കുട്ടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മണിക്കുട്ടന്റെ സ്റ്റോറിക്കൊപ്പം തന്നെ മജ്സിയ ഭാനുവിന്റെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ താരങ്ങളുടെ പിണക്കത്തന്റെ കാരണം വ്യക്തമല്ല
ബിഗ് ബോസ് റിയാലിറ്റ ഷോയിലൂടെയാണ് മണിക്കുട്ടനും ഡിംപലും സുഹൃത്തുക്കളാവുന്നത്. മജ്സിയ ഭാനു ഷോയിൽ നിന്ന് പുറത്ത് പോയതോടെയാണ് എംകെ.യും ഡിംപലും സുഹൃത്തുക്കളായത്. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു. പലതവണ ക്യാമറയിലൂടെ ഇക്കാര്യം നടൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഡിംപലിന് വേണ്ടി ബിഗ് ബോസിൽ നിന്ന് ഒരു പ്രതിമ നടൻ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരുന്നു. താരങ്ങളുടെ പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിലുണ്ട്.ഇത്രയേറെ ആത്മബന്ധം പുലർത്തിയിരുന്നവർ ഇപ്പോൾ എന്തിനാണ് അകലം പാലിച്ചിരിക്കുന്നത് എന്നത് ആരാധകരിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മണിക്കുട്ടനും ഡിമ്പലും സൗഹൃദം പിരിഞ്ഞുവെന്ന വാർത്തകൾ വന്നതിനോടൊപ്പം തന്നെ ബിഗ് ബോസ് മത്സരാർഥിയായിരുന്ന മജ്സിയ ഭാനുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. ‘നിങ്ങൾ ചെയ്യുന്ന കർമത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും’ എന്നായിരുന്നു മജ്സിയ ഭാനു കുറിച്ചിരുന്നത്. ഡിമ്പലിനെ ഉദ്ദേശിച്ചാണ് മജ്സിയ ഈ വാക്കുകൾ കുറിച്ചിരിക്കുന്നത് എന്നാണ് ചിലർ പറയുന്നത്.
ബിഗ് ബോസ് തുടക്കത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സൗഹൃദമായിരുന്നു മജ്സിയയുടേതും ഡിംപൽ ഭാലിന്റേയും. ഹൗസിലെത്തി വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു. . എന്നാൽ മജ്സിയ ഷോയിൽ നിന്ന് പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളൽ വഴുകയായിരുന്നു. തുടക്കത്തിൽ ഡിംപലിനെ പിന്തുണച്ച് മജ്സിയ സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴുവാക്കുകയായിരുന്നു. മജ്സിയയ്ക്കെതിരെ ഡിംപലിന്റെ സഹോദരി തിങ്കളും രംഗത്ത് എത്തിയിരുന്നു. ഫിനാലെ ഷൂട്ടിനിടയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മജ്‌സിയ പോയതോടെയാണ് മണിക്കുട്ടൻ ഡിംപിളുമായി അടുത്തത്. ഏതായാലും മണികുട്ടനും ഡിംപിളും തമ്മിലെ പ്രശ്നത്തിന്റെ കാരണം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...