Connect with us

ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍; കിടിലൻ മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ

Malayalam

ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍; കിടിലൻ മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ

ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍; കിടിലൻ മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റഴും കൂടുതല്‍ തരംഗമായ പേരുകളില്‍ ഒന്നാണ് സൂര്യ ജെ മേനോന്‍. നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്.

അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലെക്ക് കൂടി ചുവടുവെക്കുന്നത്. മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയായിരുന്നു സൂര്യ ബിഗ് മത്സരാർത്ഥിയായി എത്തിയത്. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് മലയാളികള്‍ സൂര്യയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തത്. ആദ്യം ദുര്‍ബലയായ മത്സരാര്‍ഥിയാണ് എന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബിഗ് ബോസിന്റെ ഏറ്റവും ഒടുവില്‍ മികച്ച മത്സരാര്‍ഥിയായി മാറുകയും ചെയ്‍തു

ബിഗ് ബോസിന് പുറത്ത് സൂര്യ ജെ മേനോന് പിന്തുണപോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഒരു ട്രോളിന് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ. ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളിനാണ് താരം മറുപടിയുമായി എത്തിയിരിക്കുന്നത്.

എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ എന്നുമാണ് സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു സൂര്യയുടെ പിറന്നാൾ. മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ അമ്മമാർക്കായുള്ള ‘സ്നേഹവീട്ടി’ലാണ് ഇത്തവണ സൂര്യ പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോഷത്തിന്‍റെ വീഡിയോയും തന്‍റെ യൂട്യൂബ് ചാനലിലൂടെ സൂര്യ പങ്കുവച്ചിട്ടുണ്ട്.

സൂര്യയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു

പിറന്നാൾ ആണ്. ആയുസിൽ നിന്നും ഒരു വർഷം കൂടി കുറഞ്ഞു എന്നതിനേക്കാൾ കുറച്ചു നല്ല കാര്യങ്ങൾ കൂടി ചെയ്യാൻ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാൻ ആണ് എനിക്ക് ഇഷ്ടം.എന്‍റെ പിറന്നാൾ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കൾക്കു നിവർന്നു നില്കാൻ സ്വന്തം വിയർപ്പൊഴുക്കി ഭക്ഷണം കൊടുത്തു.

ആ മക്കൾ തന്നെ ആ അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണിൽ ഇപ്പോഴും മക്കൾ തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ തിളക്കം ഞാൻ കണ്ടു. പ്രിയ അമ്മമാർക്ക് ഒരു നേരത്തെ ഭക്ഷണമോ വസ്ത്രമോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം സ്നേഹ വീട് 9072244441

More in Malayalam

Trending

Recent

To Top