
Social Media
ദാല്‍ തടാകത്തില്‍ നിന്നുള്ള ചിത്രവുമായി നിമിഷ… സ്നേഹം കൊണ്ട് മൂടി ആരാധകർ
ദാല്‍ തടാകത്തില്‍ നിന്നുള്ള ചിത്രവുമായി നിമിഷ… സ്നേഹം കൊണ്ട് മൂടി ആരാധകർ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്.
പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നിമിഷയില്‍ നിന്നുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നിമിഷയെ തേടിയെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷയുടെ ഒരു പുത്തൻ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കശ്മീര്‍ യാത്രയുടെ ഫോട്ടോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നായ ദാല്‍ തടാകത്തില്‍ നിന്നുള്ളതാണ് ഒരു ഫോട്ടോ. ശിക്കാര വള്ളത്തില്‍ നിന്നും ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്റെയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും നിമിഷ സജയന്റെ ഫോട്ടോകള്‍ ഹിറ്റായി മാറിയിരിക്കുകയാണ്
ഫഹദ് നായകനായി അഭിനയിച്ച ചിത്രം മാലിക് ആണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിൻ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടൻ റീലിസ് ചെയ്യാനുള്ളത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...