
News
ആ സിദ്ധാര്‍ഥിന് പകരം ഈ സിദ്ധാര്‍ഥ് ആയിരുന്നു മരിക്കേണ്ടിയിരുന്നത്, കമന്റിന് മറുപടിയുമായി സിദ്ധാര്‍ഥ്
ആ സിദ്ധാര്‍ഥിന് പകരം ഈ സിദ്ധാര്‍ഥ് ആയിരുന്നു മരിക്കേണ്ടിയിരുന്നത്, കമന്റിന് മറുപടിയുമായി സിദ്ധാര്‍ഥ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ-സീരിയല്‍ താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചത്. ഇതിനു പിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ തന്നെ ടാഗ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന് സിദ്ധാര്‍ഥ്.
ട്വിറ്ററിലും ഇന്സ്ഗ്രാമിലും ഫെയ്സ്ബുക്കിലും എല്ലാം ശുക്ലയുടെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥിനെ ടാഗ് ചെയ്യുന്നതോടെ മരിച്ചത് സിദ്ധാര്‍ത്ഥ് ആണോ എന്ന ആശയക്കുഴപ്പവും ചിലരില്‍ ഉണ്ടാക്കി. ചില പോസ്റ്റുകളില്‍ ടാഗ് മാത്രമല്ല സിദ്ധാര്‍ഥിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ റസ്റ്റ് ഇന്‍ പീസ് എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥിന്റെ ചിത്രം വാട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്.
ഇതിനെതിരെയാണ് നടന് സിദ്ധാര്‍ഥ് രംഗത്തെത്തിയത്. തന്നെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിനെതിരെ താരം ട്വീറ്റ് ചെയ്തു. ആ സിദ്ധാര്‍ഥിന് പകരം ഈ സിദ്ധാര്‍ഥ് ആയിരുന്നു മരിക്കേണ്ടിയിരുന്നത് എന്ന പോസ്റ്റുകള്‍ക്കും താരം ട്വീറ്ററിലൂടെ മറുപടി നല്കി.
ഇത് വളരെയധികം വെറുപ്പും ശല്യവും ആണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.താന്‍ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെതിരെയും നേരത്തെ സിദ്ധാര്‍ഥ് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, മഹാസമുദ്രം എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തക്കര്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. ഇന്ത്യന്‍ 2 ആണ് സിദ്ധാര്‍ഥ് കരാറ് ചെയ്ത മറ്റൊരു ചിത്രം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...