മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഷോയാണ് സ്റ്റാർമാജിക്. മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളും മത്സരാർഥികളായി എത്തുന്ന ഒരു രസകരമായ പരിപാടിയാണിത്. ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാൻസ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാം കോർത്തിണക്കിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങളാണ് ഷോയിൽ അതിഥിയായി എത്താറുള്ളത് . ഇവരും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം കൂടാറുണ്ട്.
സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ. സീരിയലുകളിലൂടെ ആരാധകർക്ക് സുപരിചിതയായിരുന്നെങ്കിലും സ്റ്റാർമാജിക്കിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ കൗയ്യിലെടുത്തത് . വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ് അനുമോളുടെത് . പ്രേക്ഷകർക്ക് മാത്രമല്ല സഹപ്രവർത്തകർക്കും അനുമോൾ പ്രിയങ്കരിയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുമോളുടെ ഒരു കുറിപ്പാണ്. സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാൾ ആയിരുന്നു. ലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് ചർച്ചയാവുന്നത്.
കുറിപ്പ് ഇങ്ങനെ, ” എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഞാൻ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫിൽ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിന ആശംസകൾ . ദൈവം അനുഗ്രഹിക്കട്ടെ- അനു കുറിച്ചു.
താരങ്ങളുടെ ചിത്രങ്ങളും പിറന്നാൾ ആശംസയും സോഷ്യൽ മീഡിയയിലും ഇരുവരുടേയും ഫാൻസ് പേജുകളിലും വൈറലായിട്ടണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും പിറന്നാൾ ആശംസ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാർമാജിക് താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...