Connect with us

അന്ന് ദിലീപിന് ഒപ്പം ഉണ്ടായിരുന്നത് മഞ്ജു! ജീവിതത്തിലെ ആ പാളിച്ചകൾ! ഇരുവർക്കുമിടയിൽ സംഭവിച്ചത്! വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ!

Malayalam

അന്ന് ദിലീപിന് ഒപ്പം ഉണ്ടായിരുന്നത് മഞ്ജു! ജീവിതത്തിലെ ആ പാളിച്ചകൾ! ഇരുവർക്കുമിടയിൽ സംഭവിച്ചത്! വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ!

അന്ന് ദിലീപിന് ഒപ്പം ഉണ്ടായിരുന്നത് മഞ്ജു! ജീവിതത്തിലെ ആ പാളിച്ചകൾ! ഇരുവർക്കുമിടയിൽ സംഭവിച്ചത്! വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ!

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മ‍ഞ്ജു വാര്യരും ദിലീപും. താരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സല്ലാപം എന്ന ചിത്രമാണ്. ഇരുവരുടെയും ജീവിതത്തിൽ വലിയ ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്.

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു.

1998 ൽ പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്. മ‍ഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് 2016 ൽ നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിലീപ്

തുടക്കകാലം മുതൽ ഇരുവരും വേർപിരിഞ്ഞ സമയത്തിന് മുന്പുവരെയും തന്റെ ഏറ്റവും നല്ല സുഹൃത്താണ് മഞ്ജുവെന്ന് ദിലീപ് പറഞ്ഞിരുന്നു. അതിനു ഏറ്റവും നല്ലൊരു ഉദാഹരണമാണ് നടി നവ്യ നായരുടെ സിനിമ എൻട്രിയുമായി ബന്ധപ്പട്ടുള്ളത്. ഈ വിഷയം ദിലീപ് തന്നെയാണ് മഴവിൽ മനോരമ ഷോയിലൂടെ പറയുന്നത്.

ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു

കഴിഞ്ഞദിവസം നവ്യക്ക് കിട്ടിയ പോലെയുള്ള ഒന്ന് എനിക്ക് കിട്ടി ഒരു സ്റ്റേറ്റ് അവാർഡ്. പിന്നെ എനിക്ക് തോനുന്നു കഥ ഇതുവരെ എന്ന പരിപാടിയിൽ ഗസ്റ്റിനേക്കാളും കൂടുതൽ തവണ വന്നിട്ടുള്ളത് ഞാൻ ആണെന്ന്. അതിന് അവസരം തന്ന മഴവിൽ മനോരമയോട് നന്ദി. പിന്നെ ഇതിൽ എത്തുന്ന നായികമാരിൽ ഏറ്റവും കൂടുതലും എന്റെ നായികമാരായി എത്തിയവർ ആണ് അതിലെനിക്ക് ചെറിയ അഭിമാനവും അഹങ്കാരവും ഒക്കെയുണ്ട്

നവ്യയെ കുറിച്ച് പറയുകയാണെങ്കിൽ ഇഷ്ടം എന്ന സിനിമയിൽ എന്റെ ഒപ്പം ആദ്യമായി അഭിനയിച്ച ഒരാളാണ്. നവ്യയെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്, എന്റെ മുൻപിൽ നവ്യ മുൻപ് അഭിനയിച്ച ഒരു മോണോ ആക്റ്റിന്റെ വീഡിയോ കാസറ്റ് കൊണ്ടുവരുന്നത് സിദ്ദു പനക്കൽ എന്ന കൺട്രോളർ ആണ്. സിബി സാറുമൊക്കെ വീട്ടിൽ പോയിട്ട് എടുത്ത കാസറ്റ് ആണ് എന്ന് തോനുന്നു.

സിബി സാർ അപ്പോൾ പറയുന്നു, ദിലീപ് ഈ കാസറ്റ് ഒന്ന് കാണുമോ ഇതിൽ ഒരു കുട്ടിയുണ്ട്. ഞങ്ങൾക്ക് ഓക്കേ ആണ്. നിങ്ങൾക്കും കൂടി ഓക്കേ ആണോ എന്ന് നോക്കാനായി അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സാറൊക്കെ അല്ലെ തെരഞ്ഞെടുക്കുക എന്ന്. അപ്പോൾ അങ്ങനെയല്ല, ഈ വീഡിയോ ഒന്ന് കാണാൻ ആണ് അദ്ദേഹം പറഞ്ഞത്.

സിബി സാർ പറഞ്ഞത് പ്രകാരം മഞ്ജുവും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് നവ്യയുടെ കാസറ്റ് കാണുന്നത്. ഞങ്ങൾ രണ്ടുപേരും കണ്ടു. അത് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് തോന്നി. അത് ഇങ്ങനെ ഉണരാൻ പോകുന്നു എന്ന് തോന്നി. അപ്പോൾ തന്നെ മഞ്ജുവിനോട് ഞാൻ ഇക്കാര്യം പറയുകയും. സിബി സാറിനെ വിളിക്കുകയും ചെയ്തു.

ഭാവിയിൽ വലിയ ഒരു കലാകാരി ആകാനുള്ള ആളാണ് ഈ കാസറ്റിനുള്ളിൽ ഉള്ളതെന്ന് അന്ന് തന്നെ ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. നമ്മുടെ സിനിമയ്ക്ക് ഓക്കേ ആണ് എന്ന് പറയുകയും നവ്യ ഇഷ്ടത്തിലേക്ക് എത്തുകയും ചെയ്തു. അന്ന് നവ്യയെ കാണുന്ന ആ നിമിഷം മുതൽ ഏറ്റവും ഒടുവിൽ കാണുന്ന നിമിഷം വരെ ആദ്യം എങ്ങനെയാണോ ആ സ്നേഹവും ബഹുമാനവും അത് അതേപോലെ തരുന്ന ആളാണ് നവ്യ.

ഞാൻ ഇടക്കിടയ്ക്ക് ഇത് പറയാറുണ്ട്, നമ്മൾ സീനിയേഴ്സ് എന്ന നിലയിൽ നവ്യ തരുന്ന ബഹുമാനം അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത് ഇന്നും നഷ്ട്ടപെട്ടിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വീണ്ടും നവ്യ അഭിനയിക്കാൻ വരുന്നു എന്ന് അറിയുന്നു. വീണ്ടും വലിയ വലിയ ബഹുമതിയും അംഗീകാരങ്ങളും നവയെ തേടി എത്തട്ടെ എന്നും ദിലീപ് വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ വൈറൽ ആയതോടെ മഞ്ജുവും ദിലീപും തമ്മിലുള്ള ആ പഴയ കാലത്തേ കുറിച്ച് കൂടി ആരാധകർ ഓർക്കുകയാണ്. പിന്നെപ്പോൾ മുതലാകും അവരുടെ ജീവിതത്തിൽ പാളിച്ചകൾ ഉണ്ടായത്. എത്ര നല്ല ബന്ധം ആയിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പങ്കിടുന്നുണ്ട്.

More in Malayalam

Trending

Recent

To Top