മലയാളികൾക്കേറെ സുപരിചിതമായ സീരിയല്‍ താരങ്ങളാണ് ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ പ്രണയകഥകളാണ് നിറഞ്ഞുനിൽക്കുന്നത്. ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്.
സ്വന്തം സുജാത എന്ന സീരിയില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുകയാണ് ഇപ്പോൾ ഇരുവരും. സീരിയലിലും ഇവരുടെ വിവാഹം നടക്കാന്‍ പോവുന്നതായിട്ടുള്ള സൂചനകള്‍ പ്രചരിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതത്തിലെ വിവാഹ വിശേഷം പുറത്താകുന്നത്.
ടോഷിനൊപ്പമുള്ള പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് താനെന്ന് ചന്ദ്ര തന്നെയാണ് ആരാധകരെ അറിയിച്ചത്. കാലങ്ങളായി തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണിതെന്നും ചന്ദ്ര പറയുകയുണ്ടായി . ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയിലെ ചില രസകരമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചതാണെന്നും രണ്ടാളും പലതവണയായി പറഞ്ഞിരുന്നു.
എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ ആരെയും അതിശയിപ്പിക്കുന്ന ഉത്തരമാണ് രണ്ടാളും പറയുക. ആദ്യമായി കൈമാറിയ പ്രണയസമ്മാനത്തെ പറ്റി എല്ലാവരും അറിഞ്ഞിരിക്കണം, അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ടോഷ് പറയുന്നത്. തന്റെ സമ്മാനം ഏറ്റവും ട്രെന്‍ഡിംഗ് ഉള്ള ഗിഫ്റ്റ് ആയിരുന്നുവെന്ന് ചന്ദ്രയും ഓര്‍മ്മിക്കുന്നു.
ആ ഞെട്ടിച്ച സമ്മാനം കൊറോണ ആയിരുന്നു. ചന്ദ്ര ആദ്യമായി നല്കിയ സമ്മാനമെന്നാണ് ടോഷ് പറയുന്നത്. അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി താരം പറയുന്നു.
അന്നത്തെ ചിത്രീകരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ എനിക്കും സിംപ്റ്റംസ് ഒക്കെ കാണിച്ച് തുടങ്ങി. പിന്നെ നോക്കുമ്പോള്‍ കൊറോണ പോസിറ്റീവാണ്. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നാണ് താരം പറയുന്നത്.
എന്നാൽ, ടോഷ് തിരികെ നല്കിയ സമ്മാനം വസ്ത്രമാണ്. അടുത്തിടെയാണ് തനിക്കൊരു ടോപ്പ് അദ്ദേഹം വാങ്ങി തന്നതെന്ന് ചന്ദ്ര ഓര്‍മ്മിക്കുന്നു. സ്വന്തം സുജാതയുടെ സെറ്റിലുള്ള എല്ലാവരും ഞങ്ങളൊരുമിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കൂടി താരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സംവിധായകനും നായകനായി അഭിനയിക്കുന്ന കിഷോര്‍ സത്യയും താരജോഡികള്‍ക്ക് ആശംസ അറിയിച്ചും പിന്തുണ നല്കി കൊണ്ടും കൂടെ ഉണ്ടായിരുന്നു. ഈ വര്‍ഷം തീരുന്നതിന് മുന്‍പായി നവംബറിലോ മറ്റോ താരങ്ങളുടെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ച് ഉറപ്പിക്കുമെന്നാണ് ചന്ദ്ര പറയുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....